Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അനാചാരങ്ങള്‍-ദുരാചാരങ്ങള്‍ തുലയട്ടെ (കവിത: എ.സി. ജോര്‍ജ്ജ്)

Picture

ഈ മണ്ണില്‍ മാനവന്‍ തീര്‍ത്ത....
അനാചാരങ്ങള്‍ - ദുരാചാരങ്ങള്‍....
ഇന്നെങ്കിലും തുലയട്ടെ നശിക്കട്ടെ....
എത്രകാലം ആചരിച്ചെന്നാലും...
അനാചാരങ്ങള്‍ ദുരാചാരങ്ങള്‍ തന്നെ...
അനാചാരദുരാചാര സംരക്ഷണാര്‍ത്ഥം...
വെട്ടിക്കുത്തി ചോരചിന്തി ചാകും സഹജരെ..
തുറക്കൂ നിങ്ങള്‍തന്‍ കണ്‍കള്‍ മലര്‍ക്കെ...
സത്യമേത് മിഥ്യയേതെന്നറിയൂ സോദരരേ...
ഏതോരു ഈശ്വരപ്രീതിക്കാണീ അനുഷ്ഠാനങ്ങള്‍...
ദൈവമില്ലാ ദേവാലയങ്ങളില്‍ സ്വയം...
ദൈവത്തേക്കാള്‍ ഉത്തുംഗദനാം പൂജാരികള്‍...
കല്പിക്കും അനാചാരമാം ദുരാചാരങ്ങളാല്‍....
വഞ്ചിക്കപ്പെട്ട മതവിഷലബ്ധമാം...
അനാചാര ദുരാചാര ചാവുകടലില്‍....
മുങ്ങിത്താഴും മൂഢവിശ്വാസികളെ...
ഇഹത്തിലും പരത്തിലും കാത്തിരിപ്പൂ....
നിങ്ങള്‍ക്കായ് കള്ള പൂജാരികള്‍ കല്പിക്കും...
നിഗൂഢമാം മൂഢമാം പരബ്രഹ്മവും സ്വര്‍ക്ഷവും...
അനാചാര ദുരാചാര മതലഹരിയില്‍....
മത്തടിച്ചാടും ദുര്‍ബലരാം മന്ദബുദ്ധികളെ...
ഉണരൂ അകകണ്ണും പുറകണ്ണും....
തുറക്കൂ സനാതന ദൈവത്തിന്‍ നേര്‍ക്ക്...
മാനവ ഹൃദയസരസ്സില്‍ കുത്തിനിറച്ച വിഷം...
അനാചാര ദുരാചാരാനുഷ്ഠാനങ്ങള്‍ തുലയട്ടെ...
ഹൃദയമാനസങ്ങളില്‍ ശുദ്ധികലശം നിറയട്ടെ...
അനാചാര ദുരാചാരങ്ങള്‍ വെടിയണം തൂത്തെറിയണം...
കള്ള മതാചാര്യ പൂജാരികള്‍ വക്താക്കള്‍ തുലയട്ടെ....
സ്ത്രീപുരുഷ ഭക്തര്‍ക്കെല്ലാം ദൈവമുള്ള...
ആലയത്തിലെല്ലാം തുല്യനീതി തുല്യപ്രവേശനം...
ഏതൊരു പ്രായ സ്ത്രീയേയും ദേവസന്നിധത്തില്‍...
തടുക്കുന്ന തന്ത്രികളോ പുജാരികളോ തുലയട്ടെ....
അവര്‍ ദൈവ പ്രതിപുരുഷരോ പ്രതിനിധിയോ ഒന്നുുമല്ല...
വോട്ടുബാങ്കിനായ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും...
രാഷ്ട്രീയ മത കോമരങ്ങളെ അറിയണം സോദരരേ...
വിശ്വാസികള്‍ തന്‍ വിയര്‍പ്പിന്‍ ഫലം....
ഭക്ഷിച്ചു പാനം ചെയ്തു തടിച്ചു കൊഴുത്ത...
ദൈവത്തിനടുത്ത ആളായിനടിക്കും...വ്യാജ സ്വാമി
തന്ത്രി അച്ചന്മാര്‍ മുള്ളമാര്‍ മൗലികള്‍ ബിഷപ്പര്‍...
മാനവരെ ദുരാചാരത്തില്‍ അനാചാരത്തില്‍....
നിത്യവും കുടുക്കി വിനാശത്തിലേക്കാനയിക്കും...
അവര്‍ പകരും മദോല്‍മത്തമാം മതലഹരിയില്‍...
നീന്തിത്തുടിക്കും മന്ദബുദ്ധികളാം വിശ്വാസികള്‍...
വോട്ടുബാങ്ക് മത രാഷ്ട്രീയ കോമരങ്ങളും....
ദുര്‍വൃത്തരാം മതാചാര്യന്മാരും....
അവിശുദ്ധമാം മുന്നണി ചേര്‍ത്തൊടുവില്‍...
കഴുതകളാം പൊതുജനങ്ങളെ കൊള്ളയടിക്കും...
ദൈവമില്ലാ മണിമന്ദിരങ്ങള്‍ ആലയങ്ങള്‍...
കോട്ട കൊത്തളങ്ങള്‍ വമ്പന്‍ പ്രതിമകള്‍...
നമ്മള്‍ ജനങ്ങള്‍ തന്‍ വിയര്‍പ്പിനാല്‍...
അവര്‍ തീര്‍ത്തു വിജയഭേരിമുഴക്കും...
അനാചാരദുരാചാര സംരക്ഷണത്തിനായവര്‍...
രഥയാത്രകള്‍, പദയാത്രകള്‍, ഹര്‍ത്താലുകള്‍...
വീഥിയില്‍ വേദിയില്‍ സംഘടിപ്പിച്ച് തൊള്ളതുറന്നു
മുദ്രാവാക്യങ്ങള്‍ വച്ചു കാച്ചി തുലക്കും നമ്മളെ...
കേരളം ഭ്രാന്താലയമാക്കുമീകൂട്ടര്‍ നിഛയം...
തത്വമില്ലാ നീതിയില്ലാ അവസരോചിതമാം...
മലക്കംമറിയും രാഷ്ട്രീയ പുരോഹിതകോമരങ്ങള്‍...
കോടതി വിധിയൊന്നും ഭൂഷണമല്ലിവര്‍ക്ക്...
അനാചാര ദുരാചാരങ്ങളാണവര്‍ക്കാവശ്യം...
സത്യ നീതിയുമൊന്നുമവര്‍ തലയിലില്ലൊരിക്കലും...
അനാചാരങ്ങള്‍ ദുരാചാരങ്ങള്‍ പോയ് തുലയട്ടെ...
നന്മകള്‍ തിരിവോടെ മാനവഹൃത്തടത്തില്‍...
നിറയട്ടെ ശുഭശോഭന ചിന്തകള്‍ സല്‍ കര്‍മ്മങ്ങള്‍...
ശുദ്ധികലശമായ്് വേണ്ട ിവന്നാല്‍ ചാട്ടവാറെടുക്കൂ...
ഏകോദര സോദരരാം സഹജ മാനവവൃന്ദമേ....

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code