Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെയിന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1,2,8 തീയതികളില്‍

Picture

ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ (കെയിന്‍) ആഭിമുഖ്യത്തില്‍ നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1,2,8 തീയതികളില്‍ ബോസ്റ്റണില്‍ നടത്തുന്നു. ബെര്‍ലിംഗ്ടണ്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച് വിജയകരമായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റ് കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നതിലേക്കായി കെയിന്‍ നേതൃത്വം കൊടുക്കാന്‍ ഈവര്‍ഷത്തെ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി കെയിന്‍ പ്രസിഡന്റ് എല്‍സി മരങ്ങോട്ടില്‍ അറിയിച്ചു.

മെന്‍സ് ഡബിള്‍സ് മത്സരങ്ങളാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക മത്സരങ്ങള്‍ 2018 ഡിസംബര്‍ 1,2 തീയതികളില്‍ വെസ്റ്റ് ബറോയിലെ ബോസ്റ്റണ്‍ ബാഡ്മിന്റണ്‍ ക്ലബിലും, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടാംതീയതി ബര്‍ലിംഗ്ടണ്‍ റിക്രിയേഷന്‍ സെന്ററിലും നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കുന്നതാണ്. കൂടാതെപ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണെന്ന് മുഖ്യ സംഘാടകന്‍ ബിനു ജോണ്‍ അറിയിച്ചു. കേരള അസോസിയേഷന്‍ (കെയിന്‍) നേതൃത്വം കൊടുക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: kaneusa.org
എല്‍സി മരങ്ങോലി (പ്രസിഡന്റ്) 718 427 4817, സുരേഷ് അമ്പലത്ത് (സെക്രട്ടറി) 978 810 5204, ബിനു ജോണ്‍ (കോര്‍ഡിനേറ്റര്‍) 617 909 9387, ബിജി ബര്‍ലിംഗ്ടണ്‍ (857 891 1837).
റിപ്പോര്‍ട്ട് തയാറാക്കിയത്: കുര്യാക്കോസ് മണിയാട്ടുകുടിയില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code