മലയാളികളെ കണ്ണീരിലാഴ്ത്തി അലൻ ചാണ്ടി യാത്രയായി
ബ്രിസ്ബയിൻ :- മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി സാലിസ്ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിൽ (10) ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് ഈ ലോകത്തോട് വിട പറഞ്ഞു. ബ്രിസ്ബയിൻ സെന്റ്. ജോർജ് ഓർത്ത് ഡോക്സ് പള്ളി ഇടവകാംഗമായ ഈ കുടുംബത്തിലെ അംഗത്തിന്റെ വേർപാട് മലയാളികളെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അലൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുവാൻ കഴിയുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. സാലിസ്ബറി റോബർട്ട് സൺ സ്കൂളിലെ 4രാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 - മണിക്ക് മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിഗ് ചർച്ചിൽ ആരംഭിക്കും.