Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മനുഷ്യവകാശ സംബന്ധമായ വിഷയങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ജസ്റ്റിസ് ബി.ചന്ദ്രകുമാർ

Picture

ഹൈദരാബാദ് /തിരുവനന്തപുരം: മനുഷ്യവകാശ സംബന്ധമായ വിഷയങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വരും തലമുറയ്ക്ക്  അവ ഗുണകരമാകുമെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാർ പ്രസ്താവിച്ചു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ദേശിയ നേതൃസമ്മേളനം ഹൈദരാബാദ് പ്ലാസ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദേശിയ ചെയർമാൻ പ്രസന്നകുമാർ ടണ്ണൂരി  അദ്യക്ഷത വഹിച്ചു.നാഷണൽ കൺസ്യൂമർ റൈറ്റ്സ് കമ്മീഷൻ സംസ്ഥാന ചെയർമാൻ ജി. രജനി കുമാരി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം രാമചന്ദ്ര റാവ്, ഉസ്മാനിയ യൂണിവേഴ്സിറ്റി നിയമ വിഭാഗം പ്രൊഫസർ വിഷ്ണു പ്രിയ ,വേൾഡ് എൻവയർമെന്റൽ ഓർഗനൈസേഷൻ പ്രസിഡൻറ് വീര ഭദ്രം എന്നിവർ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെമിനാർ
ഗ്ലോബൽ പീസ് വിഷൻ ചെയർപേഴ്സൺ വനജ അനന്ത (അമേരിക്ക)ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ചെയർമാൻ ആയി ഡോ.ജോൺസൺ വി.ഇടിക്കുളയെയും  സെക്രട്ടറി ജനറൽ ആയി അഡ്വ.അമ്പലപ്പുഴ കെ. ശ്രീകുമാറിനെയും തെരെഞ്ഞെടുത്തു.. ഗിന്നസ് ആന്റ് യു.ആർ.എഫ് റെക്കോർഡ് ഹോൾഡേഴ്സ് ജനറൽ സെക്രട്ടറി കൂടിയാണ് ഡോ.ജോൺസൺ വി.ഇടിക്കുള.സംസ്ഥാന വിവരകാശ സമിതി മുൻ കോർഡിനേറ്ററും സംസ്ഥാന സർക്കാരിന്റെ ഐ.എം.ജി  സ്പെഷ്യൽ ഓഫീസറും ആയിരുന്നു അഡ്വ. അമ്പലപ്പുഴ ശ്രീകുമാർ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code