യു.എസ് പാര്‍ലമെന്റിലെ കൊച്ചു പെണ്‍കുട്ടിയായി അലക്സാന്‍ഡ്രിയ
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റ് െ്രെപമറിയില്‍ ജയിച്ചപ്പോള്‍ മുതല്‍ താരമാണ് കഴിഞ്ഞ മാസം 29 വയസ്സു തികഞ്ഞ അലക്സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസ്. ഇപ്പോഴിതാ, ന്യൂയോര്‍ക്കില്‍നിന്നു ജയിച്ച്, പാര്‍ലമെന്റിലെ ബേബി ഗേള്‍ എന്ന ചരിത്രനേട്ടവും. പ്രമുഖ ഡെമോക്രാറ്റ് നേതാവ് ജോ ക്രോലിയെയാണു െ്രെപമറിയില്‍ അലക്സാന്‍ഡ്രിയ പരാജയപ്പെടുത്തി എല്ലാവരെയും ഞെട്ടിച്ചത്.
പോര്ട്ടറീക്കോക്കാരായ ദമ്പതികളുടെ മകളായ ഇവര്‍ ഒരു വര്‍ഷം മുന്‍പുവരെ തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്തു കുടുംബം പോറ്റുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആന്റണി പപാസായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പില്‍ എതിരാളി.
Comments