Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2019 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കും

Picture

തിരുവനന്തപുരം : അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാ നയുടെ 2019-ലെ കേരള കണ്‍വെന്‍ഷന്‍ 2019 ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടത്തുമെന്ന് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ (ഫൊക്കാന) നാഷണല്‍ പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരള ഗവണ്‍മെന്റും ടെക്‌നോപാര്‍ക്കുമായി ചേര്‍ന്ന് ഫൊക്കാന ആഞ്ചല്‍ കണക്ട് എന്ന പേരില്‍ പുതു സംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ ഭവനരഹിതര്‍ക്ക് 60 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും.

ഇന്‍ഡ്യയില്‍ നേഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ച മലയാളി നേഴ്‌സിനും അമേരിക്കയില്‍ നേഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ച മലയാളി നേഴ്‌സിനും ‘ഫൊക്കാന നൈറ്റിംഗ് ഗേള്‍’ എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങള്‍ ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ വേദിയില്‍ സമ്മാനിക്കും. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി 30 വര്‍ഷങ്ങളായി ‘ഭാഷയ്‌ക്കൊരു ഡോളര്‍’ എന്ന പേരില്‍ കേരള സര്‍വ്വകലാശാലയും ഫൊക്കാനയും ചേര്‍ന്ന് നല്‍കിവരുന്ന അവാര്‍ഡുദാനവും കേരള കണ്‍വെന്‍ഷനില്‍ സംഘടിപ്പിക്കുമെന്ന് മാധവന്‍ ബി. നായര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code