ചിത്തിര ആട്ടവിശേഷത്തിനായി തുറന്ന ശബരിമല നട അടച്ചു
സന്നിധാനം: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറന്ന ശബരിമല നട അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അര്‍ധരാത്രിയോടെ പിന്‍വലിക്കും. ഭക്തര്‍ മലയിറങ്ങുന്ന സമയത്തും അതീവ ജാഗ്രതയിലാണ് പോലീസ്. 29 മണിക്കൂര്‍നീണ്ട തീര്‍ഥാടനത്തിനാണ് ഇതോടെ സമാപനമായത്. ഇനി വൃശ്ചികം ഒന്നിന് നട തുറക്കും.
Comments