നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നു തട്ടിക്കൊണ്ടുപ്പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാകൂട്ടായ്മ. നിയാമെ രൂപതയില്‍ ഒക്ടോബര്‍ പതിനേഴ് മുതല്‍ പത്തൊന്‍പത് വരെയാണ് ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനം ചെയ്തിരിക്കുന്നത്. സൊസൈറ്റി ഫോര്‍ ആഫ്രിക്കന്‍ മിഷന് അംഗവും മകലോണ്ടി ഇടവക വൈദികനുമായ ഫാ. വിറ്റോ ഗിരോട്ടോയാണ് ഇക്കാര്യം വിശ്വാസ സമൂഹത്തെ അറിയിച്ചത്. ബൊമോങ്ക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ഫാ. പിയര്‍ലുയിജി മക്കാലിയെ സെപ്റ്റംബര്‍ പതിനേഴ് അര്‍ദ്ധരാത്രിയാണ് തട്ടിക്കൊണ്ട് പോയത്.
വൈദികനെ തട്ടിക്കൊണ്ടുപ്പോയ സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ െ്രെകസ്തവ സമൂഹങ്ങള്‍ക്കെല്ലാം രൂപത സുരക്ഷയൊരുക്കിയതായി മിഷ്ണറി സഭാംഗം ഫാ. മൗറോ അര്‍മാനിനോ അറിയിച്ചു. ബൊമോങ്ക, കന്കണി, മകലോണ്ടി പ്രദേശങ്ങളില്‍ മെത്രാന് കീഴിലുള്ള വൈദിക സംഘമാണ് ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നത്. ഫാ. പിയര്ലൂയിജിയുടെ തിരോധാനം ഏവരെയും ഭയത്തിനിടയാക്കിയതായും പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിയാമെ രൂപതയുടെ കീഴില്‍ മുപ്പത്തിയേഴ് വൈദികര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഭീതിയുടെ നടുവിലും നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ചെയ്യുന്ന ഇടവകകളില്‍ സുവിശേഷവത്ക്കരണത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ പദ്ധതികള്‍ രൂപതയിലും ഇടവക തലത്തിലും സംഘടിപ്പിച്ചു വരുന്നുണ്ട്. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന കത്തോലിക്കരില്‍ ഭൂരിഭാഗം വിദേശിയരാണ്. വിശ്വാസി സമൂഹത്തെ സഹായിക്കാനായി നിരവധി വിദ്യാലയങ്ങളും ആതുരാലയങ്ങളും സന്നദ്ധ സംഘടനകളും സഭ നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് ഫാ. പിയര്‍ലുയിജി മക്കാലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപ്പോയത്.
Comments