ഫ്ളോറിഡ: ഐപിസി സൗത്ത് ഈസ്റ്റ് റീജിയന് സമാഹരിച്ച സാമ്പത്തിക സഹായ ഫണ്ട് യുവജന സംഘടനയായ കേരളാ സ്റ്റേറ്റ് പി.വൈ.പി.എ യുടെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. കേരള വെള്ളപ്പൊക്ക ദുരിതാശ്വസ ഫണ്ടിലേക്ക് ഈ തുക കൊടുക്കുവാന്‍ റീജിയനിലെ പാസ്റ്റര്‍മാരും സഭകളും ഒരുമിച്ചു പ്രവര്‍ത്തിച്ചു. റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫ്, സെക്രട്ടറി പാസ്റ്റര്‍ വി.പി.ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദര്‍ സ്റ്റീഫന്‍ ചാക്കോ, റീജിയന് ട്രഷറാര്‍ ബ്രദര്‍ സജിമോന്‍ മാത്യു, തുടങ്ങിയവര്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ഐ.പി.സി റീജിയന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഈ തുക കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്നും പി.വൈ.പി.എ ഭാരവാഹികള്‍ അറിയിച്ചു.
Comments