ഡാളസ്: ദശവര്‍ഷം ആഘോഷിക്കുന്ന ഫോമായുടെ പബ്ളിക് റിലേഷന്‍ ഓഫീസറായി പന്തളം ബിജു തോമസിനെ എതിരില്ലാതെ അടുത്ത രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു. ഒക്ടോബര്‍ പതിനെട്ടാം തീയതി കൂടിയ നാഷണല്‍ കമ്മറ്റിയില്‍ വന്ന നാമനിര്‍ദ്ദേശം എതിരില്ലാതെ അംഗീകരിച്ചു.
അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഇദ്ദേഹം നല്ല ഒരു സംഘാടകനും റിപ്പോര്‍ട്ടറും കൂടിയാണ്. ഇനിയുള്ള രണ്ടുവര്‍ഷക്കാലം ഫോമായുടെ എല്ലാവിധ ഔദ്യോഗിക കാര്യങ്ങളും അമേരിക്കന്‍ മലയാളികളെ യഥാസമയം അറിയിക്കുക എന്നുള്ള ഭാരിച്ച ചുമതല പി. ആര്. ഓ യുടെ ഉത്തരവാദിത്തമാണ്.
കേരള അസോസിയേഷന് ഓഫ് ലാസ് വേഗസിന്റെ പ്രസിഡന്റ് കൂടിയായ പന്തളം ബിജു, ഫോമായുടെ വിവിധ പദവികള്‍ ഇതിനോടകം വഹിച്ചിട്ടുണ്ട്. ഫോമയുടെ ലാസ് വെഗാസ് കണ്വന്ഷന് കണ്‍വീനര്‍, വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മറ്റിയംഗം, ബൈലോ കമ്മറ്റി ചെയര്മാന്, പൊളിറ്റിക്കല്‍ ഫോറം ചെയര്മാന്, പ്രോപര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി എന്നീ പദവികളിലാണ് ബിജു പ്രവര്‍ത്തിച്ചിട്ടുള്ളത്.
Comments