എച്ച്1ബി വീസ കാലാവധി കുറയ്ക്കുന്നതിനെതിരേ ഹര്‍ജി
വാഷിംഗ്ടണ്‍ ഡിസി: എച്ച്1ബി വീസ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുന്നുവെന്ന് ആരോപിച്ച് യുഎസ് കുടിയേറ്റവകുപ്പിനെതിരേ കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ നടത്തുന്ന ഐടി കന്പനികളുടെ സംഘടനയായ ഐടി സെര്‍വ് അലയന്‍സ് ആണ് പരാതിക്കാര്‍.
സാങ്കേതിക പരിജ്ഞാനം കൂടുതല്‍ വേണ്ട ജോലിക്കാണ് എച്ച്1 ബി വീസ അനുവദിക്കുന്നത്. മൂന്നു മുതല്‍ ആറു വരെ വര്‍ഷമാണ് സാധാരണ വീസക്കാലാവധി. ഇത് മൂന്നു വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുകയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments