Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്ഷമ ചോദിച്ചു, എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും: രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

Picture

കോഴിക്കോട്: ഇന്ത്യന്‍ സിനിമയില്‍ ആയിരം കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതി നേടിയ രണ്ടാമൂഴം നടക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചു വാങ്ങുകയും നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്ത തിരക്കഥാ രചയിതാവ് എംടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി വീട്ടിലെത്തി ശ്രീകുമാര്‍ മേനോന്‍ സന്ദശിച്ചു.

ക്ഷമ ചോദിച്ചു, എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മോനോനുമായുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. കേസ് നിയമയുദ്ധമായി മാറില്ലെന്നും ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code