ക്വിറ്റോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ആര്‍ടുറോ റെനെ പൊസോ സമ്പസ് എന്ന വൈദികനെയാണ് ഒക്ടോബര്‍ 9നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാന്‍ ജുവാന്‍ ഇടവക വികാരിയായിരുന്ന വൈദികന്റെ മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയിലായിരിന്നു. മോഷണ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഒക്ടോബര്‍ 11നു ക്വിറ്റോ ബസിലിക്ക ദേവാലയത്തില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ക്വിറ്റോ ആര്‍ച്ച് ബിഷപ്പ് ഫോസ്റ്റോ ട്രാവെസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആത്മാര്‍ത്ഥമായ സേവനം കാഴ്ചവെച്ച വൈദികനായിരുന്നു ഫാ. ആര്ടുറോയെന്ന്! ഇടവക സമൂഹം അനുസ്മരിച്ചു. അറുപത്തിരണ്ടുകാരനായ വൈദികന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments