ഡാളസ്: ഡാളസ് കൗണ്ടിയിലെ റോളറ്റ് സിറ്റി കൗണ്‍സില്‍ യൂക്ത് അഡൈ്വസറി കൗണ്‍സില്‍ മെമ്പറായി അഞ്ജലി മൈക്കിള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റോളറ്റ് സിറ്റി മേയര്‍ ടാമിയാണ് സത്യപ്രതിജ്ഞാ വചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ സിറ്റി സെക്രട്ടറി, സിറ്റി മാനേജര്‍, അറ്റോര്‍ണി, സിറ്റി ചീഫ് പോലീസ് ഓഫീസര്‍, സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സിറ്റി യൂത്ത് അഡൈ്വസറി മെമ്പര്‍ക്ക് രണ്ടു വര്‍ഷത്തെ കാലാവധിയാണുള്ളത്. തനിക്ക് ലഭിച്ചിരിക്കുന്ന പദവിയില്‍ താന്‍ അതീവ സന്തോഷത്തിലും താത്പര്യത്തിലുമാണെന്നും കൗണ്‍സില്‍ യൂത്തിന്റെ പുരോഗനത്തിനായി സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുമെന്നും അഞ്ജലി ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്സ്മോന്‍ മൈക്കിളിന്റെ (അവന്ത് ടാക്സ്)മൂത്ത പുത്രിയാണ് അഞ്ജലി മൈക്കിള്‍. സി.പി.എ എടുക്കുവാന്‍ ആഗ്രഹിക്കുന്ന അഞ്ജലി റോളറ്റ് സിറ്റിയിലെ മാത്രമല്ല, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് എംപവര്‍മെന്റിനും മുതല്‍ക്കൂട്ടായിരിക്കുമെന്നു റീജിയന് സെക്രട്ടറിയും യൂത്ത് എംപവര്‍മെന്റ് ഗ്ലോബല്‍ ഫോറം പ്രസിഡന്റുംകൂടിയായ സുധീര്‍ നമ്പിയാല്‍ അറിയിച്ചു.
ഡി.എഫ്.ഡ്ബ്ല്യു പ്രോവിന്‍സ് ചെയര്മാന് തോമസ് ഏബ്രഹാം, പ്രസിഡന്റ് വര്‍ഗീസ് കയ്യാലയ്ക്കകം, ഷേര്‍ലി നിരക്കല്‍, സാം മാത്യു എന്നിവര്‍ അനുമോദിച്ചു.
Comments