കട്ടപ്പന ചപ്പാത്ത് : ഹൈറേഞ്ചിലെ ആദ്യകാല പെന്തക്കോസ്റ്റു വിശ്വാസികളില്‍ ഒരാളായിരുന്ന കരുന്തരുവി പുത്തന്‍പുരയ്ക്കല്‍ പി. എം. ആന്റണി (93) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ആറു ദശകങ്ങളില്‍ അധികമായി ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളില്‍ ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, വളര്‍ച്ചക്കും, നിരവധി സഭകള്‍ സ്ഥാപിക്കുന്നതിലും തന്നാലാവും വിധം നേതൃത്വം വഹിക്കുവാന്‍, കര്‍ത്താവ് തന്നെ ഇടയാക്കി. ചപ്പാത്ത് ഇന്ത്യ പൂര്‍ണ സുവിശേഷ ദൈവസഭാംഗമാണ്. 9 മക്കളും, 21 കൊച്ചുമക്കളും, അവരുടെ 9 ചെറുമക്കളും ഉള്‍പ്പടെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതത്തിനു തിരശീല വീഴുമ്പോള്‍ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
ഭൗതികശരീരം തിങ്കളാഴ്ച (15 ഒക്ടോബര്‍) വൈകുന്നേരം 5 pm നു കരുന്തരുവിയിലുള്ള സ്വഭവനത്തില്‍ കൊണ്ടുവരുന്നതും, തുടര്‍ന്ന് ചൊവ്വാഴ്ച 12 മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക് ചപ്പാത്ത് ചര്‍ച്ച് ഓഫ് ഗോഡ് സഭാസെമിത്തേരിയില്‍ സംസ്കാരം നടത്തപ്പെടുന്നതുമാണ് .
ഭാര്യ പരേതയായ മറിയാമ്മ ആന്റണി.
മക്കള്‍ മോളി, മേരി, പാസ്റ്റര്‍ ജോസ് പി ആന്റണി (IPC ന്യൂപന്വേല്), സണ്ണി, മോനമ്മ, ജെസ്സി, മിനി, ബ്ലസ്സി, സിനി.
മരുമക്കള്‍ കുഞ്ഞച്ചന് തട്ടാരത്ത്, അച്ചന്‍കുഞ്ഞ് കുറ്റിപ്പുറത്ത്, ഗ്രേസി, മോളി, ജോസ് കൊരട്ടിയില്‍, പാസ്റ്റര്‍ ഷാജി ജോസഫ് (IPC ബാംഗ്ലൂര്‍), പാസ്റ്റര്‍ റ്റി എ എബ്രഹാം തച്ചിരിക്കല്‍ (CFI ചണ്ഡീഗഡ്), പാസ്റ്റര്‍ അനി ചാക്കോ ചാലാശ്ശേരിയില്‍ (COG ഒറവയ്ക്കല്‍), കൊച്ചുമോന് തോപ്പില്‍.
Comments