Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയ്ക്ക് താമ്പയില്‍ സ്വീകരണം നല്‍കുന്നു

Picture

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം ആറുമണിക്ക് ഡോവറില്‍ലുള്ള ക്‌നായി തൊമ്മന്‍ സോഷ്യല്‍ ഹാളില്‍വെച്ച് (Kani Thomman Social Hall, 225 N. Dover Rd. Dover, FL. 33527) ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പാര്‍ലമെന്റിലെ പ്രതിനിധി് എന്‍.കെ. പ്രേമചന്ദ്രനു സ്വീകരണം ന്ല്‍കുന്നു.

ജലസേചന മന്ത്രിയായി കേരളത്തില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആദര്‍ശ ധീരതയുടെ പര്യായമായ ശ്രീ. പ്രേമചന്ദ്രന്‍. തന്റേതായ വ്യത്യസ്ഥത ശൈലിയില്‍ കൂടി ജനമനസ്സുകളിലേക്ക് ഇറങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. മൂന്നാം തവണയാണ് പാര്‍ലമെന്റ് പ്രതിനിധി ആകുന്നത്. 2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെ ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കുന്ന ശ്രീ. പ്രേമചന്ദ്രന്‍, വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പാര്‍ലമെന്റില്‍ മുഴങ്ങുന്ന ശബ്ദവുമാണ് പ്രേമചന്ദ്രന്റേത്.
മലയാളീ അസ്സസിയേഷന്‍ ഓഫ് ടാമ്പയുടെ ഈ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും MAT ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Sunny Mattamana 813 334 1293, Suresh Nair 813 500 9831, Dolly Venad 630 639 2138.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code