Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം നവംബര്‍ 9 ന് : ലോഗോ പ്രകാശനം ചെയ്തു

Picture

ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബര്‍ 9 ന് ദേവാലയ അങ്കണത്തില്‍ നടക്കും.

ലോഗോ പ്രകാശനം വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം നിര്‍വ്വഹിച്ചു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാന്‍ സി. തോമസ്, സെക്രട്ടറി ബാബു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ജീന്‍ ജോഷ്വ എന്നിവര്‍ സംബന്ധിച്ചു.

ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ തനി നാടന്‍ വിഭവങ്ങളുടെ സ്റ്റാളുകള്‍, തട്ടുകടകള്‍, കുട്ടികള്‍ക്കുള്ള ഗെയിം സ്റ്റാളുകള്‍ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്.

പിന്നണി ഗായകര്‍ നജീം അര്‍ഷാദ്, പ്രീതി വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങു, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാന്‍ സി. തോമസ്, സെക്രട്ടറി ബാബു വര്‍ഗീസ്, ജൂബിലി കണ്‍വീനര്‍മാരായ പി.കെ.ചാക്കോ, ജോസ് ജോണ്‍, കൊയ്ത്തുത്സവം ജനറല്‍ കണ്‍വീനര്‍ ജീന്‍ ജോഷ്വ , ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ബിജു ജോര്‍ജ്, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിവരങ്ങള്‍ക്ക് 04337 11 22.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code