Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബര്‍ പത്തിന്

Picture

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും, ഫാമിലി നൈറ്റും നവംബര്‍ പത്താംതീയതി വെള്ളിയാഴ്ച നടത്തും. വെകുന്നേരം ആറിനു ആരംഭിക്കുന്ന പരിപാടികള്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിലാണ് (7800 Lynos St, Mortongroove, IL 60053) പരിപാടികള്‍ അരങ്ങേറുന്നത്. ഷിക്കാഗോയിലെ സാമൂഹിക- സാംസ്കാരിക-സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ ദേശീയ നേതാക്കളും ഇതില്‍ പങ്കെടുക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി ചെയര്‍മാന്‍- സ്റ്റാന്‍ലി കളരിക്കുമുറി, വൈസ് ചെയര്‍മാന്‍- സിനു പാലയ്ക്കാത്തടം, സാം ജോര്‍ജ്, ജോര്‍ജ് മാത്യു, ജോര്‍ജ് പാലമറ്റം, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. റീജിയന്‍ ഉദ്ഘാടനത്തിലേക്കും, ഷിക്#ാഗോയിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, അതിമനോഹരമായ നൃത്തനൃത്യങ്ങള്‍, ബാങ്ക്വറ്റ് തുടങ്ങിയ ഉണ്ടായിരിക്കുന്നതാണ്. ഫാമിലി നൈറ്റിലേക്കും കുടുംബസമേതം ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി കുടുംബങ്ങളേയും ഫോമ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268), ജോണ്‍ പാട്ടപ്പതി (847 312 7151), ആഷ്‌ലി ജോര്‍ജ് (847 693 1882), പീറ്റര്‍ കുളങ്ങര (847 951 4476), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (847 722 7598), ബിജി സി. മാണി (847 650 1398), നിഷാ എറിക് (901 239 0556), സ്റ്റാന്‍ലി കളരിക്കമുറി (847 877 3316), സിനു പാലയ്ക്കത്തടം (847 529 4607).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code