Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡൈല്‍ബെര്‍ഗില്‍ കേരളപുനര്‍നിര്‍മ്മാണത്തിനായി കലാസാംസ്‌കാരിക മേള   - ജോര്‍ജ് ജോണ്‍

Picture

ഡൈല്‍ബെര്‍ഗ്: കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തില്‍
കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഹൈഡല്‍ബെര്‍സിലെ കേരള അസോസിയേഷന്‍സ് ഒക്‌ടോബര്‍ 20 ന്
ഒരു കലാസാംസ്‌കാരിക മേള സംഘടിപ്പിക്കുന്നു. ഹൈഡല്‍ബെര്‍ഗ് വെസ്റ്റ് സ്റ്റാട്ട്,
ഹില്‍ഡാ സ്ട്രാസെ 6 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ചാണ് ഈ
പരിപാടി സംഘടിപ്പിക്കുന്നത്.
ഹൈഡല്‍ബെര്‍ഗിലെ കേരളാ അസോസിയേഷന്‍സ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്റ്
ബൊണിഫാസിയോസ് പള്ളിയുമായി സഹകരിച്ചാണ് ഈ കലാസാംസ്‌കാരിക മേള
നടത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സുകള്‍, ഗാനാലാപം, സ്‌കെച്ച്, എന്നിവയ്ക്ക് പുറമെ
ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോലയും നടത്തും. കേരളത്തിലെ പ്രളയദുരിതത്തില്‍
കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ നടത്തുന്ന ഈ മേളയില്‍ ഹൈഡല്‍ബെര്‍ഗിലെ കേരള അസോസിയേഷന്‍സ്
എല്ലാവരുടെയും സാന്നിദ്ധ്യസഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); റോയി
നാന്താംകളം (06223-990571); എബ്രാഹം വാണിയത്ത് (0176-79031300);
ശോശാമ്മ വര്‍ഗീസ് (0174-7250097); മാത| സി. എബ്രാഹം (0178-1461876);
ഗ്‌ളോറി എബ്രാഹം(01521-1869273); ഫിലോമിനാ ജോസന്‍ (0160-6317835)
എന്നിവരുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code