Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗ്ഗീസിനും, ജോണ്‍ടൈറ്റസിനും   - ജെയ്‌സണ്‍ അലക്‌സ്

Picture

ന്യൂജേഴ്‌സി: അമേരിക്കയിലെ എന്‍ജിനീയേഴ്‌സിന്റെ പ്രൊഫഷണല്‍ വേദിയായി തിളങ്ങി നില്‍ക്കുന്ന കീന്‍പത്താം വാര്‍ഷികത്തിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന്, വൈകുന്നേരം 5:30 യ്ക്ക് ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടല്‍ അരങ്ങൊരുക്കുമ്പോള്‍, അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഒന്ന് ചേര്‍ന്ന് ആഘോഷിക്കുവാന്‍ഇതാ ഒരവസരം.

മനുഷ്യ സ്‌നേഹത്തിന്‍റെ മകുടോദാഹരണമായി മാറി, പത്തു വര്‍ഷമായി ജനസേവനം ചെയ്ത് കേരളത്തിലും അമേരിക്കയിലും ഒരു മാതൃകാ സംഘടനയായിരിക്കുകയാണ് കീന്‍. പത്താം വാര്‍ഷികാഘോഷം മനുഷ്യ സ്‌നേഹികളായഏവര്‍ക്കും സമ്മേളിക്കുവാനായി കീന്‍ ഒരുക്കുന്ന ഒരു മഹാസംരംഭമാണ്. അതിലേക്കായി ഒത്തു ചേരുവാന്‍ കീന്‍പ്രസിഡന്റ് പ്രകാശ് കോശിയോടൊപ്പം, പത്താം വാര്‍ഷികആഘോഷ കമ്മിറ്റി ചെയറായ ജെയ്‌സണ്‍ അലക്‌സ്, ഫീലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പിയാര്‍ എന്നിവര്‍ ഒന്ന് ചേര്‍ന്ന്എല്ലാ മലയാളികളെയും എഡിസണ്‍ ഹോട്ടലിലിലേക്ക്‌സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ നൂറിലധികം കുടുംബങ്ങള്‍ക്ക് തണലായി, ആയിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്തുണയായി, ജന സേവനം മുതലാക്കി, പ്രൊഫെഷണലിസത്തിന്റെ പാതയില്‍ നിന്നുകൊണ്ട്അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്‌സിന്റെ കൂട്ടായ്മക്ക്വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കീന്‍.

സെമിനാറുകള്‍, വെബ്ബിനാറുകള്‍, മെന്ററിങ് തുടങ്ങി പ്രൊഫഷണല്‍ പാതയില്‍കീന്‍ കഴിഞ്ഞ 10വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്നപ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന്മുഖ്യ മന്ത്രി പിണറായി വിജയന്‍, കീന്‍ സംഘാടകര്‍ക്ക്പ്രത്യേകമായി അനുവദിച്ച സന്ദര്ശന വേളയില്‍ അഭിപ്രായപ്പെടുകയുണ്ടായി. കീനിന്റെ പ്രവര്‍ത്തനങ്ങള്‍കേരളത്തില്‍ ശക്തിപ്പെടുത്താനായി വേണ്ട നടപടികള്‍എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശാബ്ദി ആഘോഷങ്ങളോടൊപ്പം കീന്‍ അംഗങ്ങളുടെനിര്‍ദ്ദേശാനുസരണം തെരെഞ്ഞെടുത്ത വ്യക്തികള്‍ക്ക് പ്രത്യേകഅവാര്‍ഡുകള്‍ നല്‍കുവാന്‍ ആഘോഷകമ്മറ്റിതീരുമാനിച്ചിരിക്കുന്നതായി അവാര്‍ഡ് കമ്മറ്റിക്ക് വേണ്ടി കെ. ജെ. ഗ്രിഗറിയും, ഷാജി കുര്യാക്കോസും അറിയിച്ചു.

നാല്‍പ്പതുവര്‍ഷമായി എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്ത്അമേരിക്കയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന D & K കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും ത്യശ്ശൂര്‍ എഞ്ചിനീയറിംഗ്‌കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും ആയ ദിലീപ് വര്‍ഗ്ഗീസിനെഐകകണ്‌ഠേനയാണ് കീന്‍ ഡെസെനിയല്‍ എഞ്ചിനീയര്‍ (KEAN Decennial Engineer) ആയി തെരെഞ്ഞെടുത്തത്. ജനസമ്മതനും, സാമൂഹ്യ സ്‌നേഹിയുമായ ദിലീപ് വര്‍ഗ്ഗീസ്, മലയാളി സമൂഹത്തിന്‍ന്റെ ക്ഷേമത്തിനായി അക്ഷീണംപ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സിയാറ്റിലിലെ എയ്‌റോ കോണ്‍ട്രോള്‍സ് എഞ്ചിനീയറിംഗ്കമ്പനിയുടെ C.E.O. യും പ്രസിഡന്റുമായ ജോണ്‍ ടൈറ്റസിനെകീന്‍ ഡെസെനിയല്‍ എന്റര്‍പ്രെനുര്‍ (KEAN Decennial Enterprenuer) ആയി അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

അമേരിക്കന്‍ മലയാളികുളുടെക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ നേതൃ നിരയില്‍ നിന്ന്പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ജോണ്‍ടൈറ്റസ്. ഫോമയുടെ പ്രസിഡന്റ് എന്ന നിലയിലുംസ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം മുന്‍ കാലങ്ങളില്‍ചെയ്തിട്ടുള്ളത്. 2018ലെ എഞ്ചിനീയറിംഗ് ഓഫ് ദി ഇയര്‍ ആയിന്യൂയോര്‍ക്കിലെ ജോണ്‍ കെ ജോര്‍ജ്ജിനെ തെരെഞ്ഞെടുത്തു.എല്ലാ വര്‍ഷവും കേരളത്തില്‍ നിന്നുമുള്ള ഒരു പ്രൊഫസറെ ആദരിക്കുന്ന ദൗത്യവും കീന്‍ നിര്വഹിക്കുന്നുണ്ട്. ഈവര്‍ഷത്തെ ടീച്ചര്‍ ഓഫ് ദി ഇയര്‍ ആയി പാലക്കാട് ച.ട.ട. എന്ജിനീറിംഗ് കോളേജ് പ്രൊഫസര്‍ ആയ ഡോ. ഉമാ ദേവി P.P. യെ തെരഞ്ഞെടുത്തതായി കമ്മറ്റിക്കുവേണ്ടി ഷാജികുര്യാക്കോസ് അറിയിച്ചു.

ഇരുപതാം തീയതി വിവിധ കലാപരിപാടികളോടെയും, വിരുന്നുസല്‍ക്കാരത്തോടെയും ഒരുക്കുന്ന കീന്‍ ദശാബ്ദിആഘോഷത്തില്‍ പങ്കെടുക്കുവാനായി എല്ലാ മലയാളികളെയുംഎഡിസണ്‍ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. തദവസരത്തില്‍രാഗി തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. രാഗി സ്പ്രിംഗ്‌ളര്‍എന്ന ഫോര്ച്യൂണ്‍ 500 കമ്പനിയുടെ CEO യാണ്.

ക്ഷണം സ്വീകരിക്കുന്നവര്‍ ഒക്ടോബര്‍ 15നു മുമ്പായി കമ്മറ്റിഅംഗങ്ങളുമായി ബന്ധപ്പെടുവാന്‍ വിളിക്കുക: Prakash Koshy - (914) 450-0884, Rajimon Abraham - (908) 240-3780, Neena Sudhir - (732) 789-8262, Deepu Varghese - (201) 916-0315, Ajith Cherayil - (609) 532-4007, Eldho Paul - (201) 370-5019, Sojimon James - (732) 939-0909, Preetha Nambiar - (201) 699-2321, Philipose Philip - (845) 642-2060, Jaison Alex - (914) 645-9899

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.keanusa.orgComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code