Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വെന്‍ഷനും ക്രിസ്തീയ ഗാനശുശ്രൂഷയും   - വര്‍ഗീസ് പ്ലാമൂട്ടില്‍

Picture

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2018 ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 7മണിക്കും, 27 ശനിയാഴ്ച വൈകുന്നേരം 6.30 നും ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍വെച്ച് (St. Thomas Evangelical Church, 34 Delford Ave., Bergenfield, New Jersey 07621) നടത്തപ്പെടും.

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്‍റെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ഭാഗമായ നോര്‍ത്ത് കരോളിന സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അസിസ്റ്റന്‍റ് വികാരിയും അനുഗ്രഹീത വചനശുശ്രൂഷകനും വാഗ്മിയും യുവ വൈദികനുമായ റവ. ഫാ. ഡോ. ടെനി തോമസ്(തിമോത്തി തോമസ്), െ്രെടസ്‌റ്റേറ്റ് മേഖലയിലെ യുവജനങ്ങളുടെയിടയില്‍ ആത്മീയ പ്രചോദനമായി പ്രവര്‍ത്തിച്ചുവരുന്ന യുവ പ്രഭാഷകനും ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളജിലെ ഗണിതശാസ്ത്ര പ്രൊഫസറുമായ ഡോ. ഷോണ്‍ രാജന്‍ എന്നിവരാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നത്.

ശനിയാഴ്ച നടത്തപ്പെടുന്ന ജോഷ് പിയേഴ്‌സ് ബാന്‍ഡ് നയിക്കുന ഗാനശുഷ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ സവിശേഷതയാണ്. ബി.സി. എം. സി. ഫെലോഷിപ്പ് ഗായക സംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ഫെലോഷിപ്പിന്‍റെ യുവ നേതൃത്വം യുവജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ മറ്റൊരു പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 2078942
അജു തര്യന്‍, സെക്രട്ടറി (201)7249117 സുജിത് ഏബ്രഹാം, ട്രഷറര്‍ (201) 4964638 റെജി ജോസഫ്, കണ്‍വീനര്‍ (201)6473836 സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 5999228
രാജന്‍ മോഡയില്‍ അസി. സെക്രട്ടറി ട്രഷറര്‍ (201)6747492.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code