Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗദിയിലെ പ്രവാസി മലയാളി നിര്‍മ്മിക്കുന്ന കണ്‍മണി ഈ മാസം റിലീസ് ചെയ്യും .

Picture

താഴത്ത് വീട്ടില്‍ ഫിലിംസിന്റെ ബാനറില്‍ "ചിന്ന ദാദ ", "ദി റിയാക്ഷന്‍ "എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എന്‍ ഗോപാലകൃഷ്ണന്‍ ( GK) നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് "കണ്‍മണി " .

"കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവന്‍ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റക്കാരനോടുള്ള പ്രകൃതിയുടെ പ്രതികാരം കുറ്റാരോപിതനിലൂടെ നടപ്പിലാക്കി നീങ്ങുന്ന കാലത്തിന്റെ കഥയാണ് കണ്‍മണി പറയുന്നത്" . ഗ്രാമത്തിന്റെ ഭംഗിയും തെയ്യത്തിന്റെ നിറവും അസുരതാളവും ചേര്‍ന്ന ദൃശ്യാ അനുഭവമാണ് ഈ ഹ്രസ്വചിത്രം.

സീരിയല്‍ താരങ്ങളായ സന്തോഷ് കൃഷ്ണ, കെ പി എ സി വിത്സന്‍, മധു പട്ടത്താനം, രാജി കൈമനം, ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേം , പ്രകാശ് കുട്ടന്‍, അബിന്‍
ഡേവിഡ്, വയലിന്‍ ശ്രദ്ധ,കണ്‍മണി, ജ്യോതി അയ്യപ്പന്‍, ശാലിനി ജി കഴക്കൂട്ടം, വിജി ശ്രീകാര്യം, പ്രിന്‍സ് ചിറയില്‍, രതീഷ് കുമാര്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് .

നിര്‍മ്മാണം: താഴത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍, എന്‍ ടി വി ചീഫ് ക്യാമറാമാന്‍ ആന്‍ഡേര്‍സണ്‍ എഡ്വേര്‍ഡ് ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് . സഹ സംവിധാനം: ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേംജിത്ത്, കലാസംവിധാനം: പ്രകാശ് കുട്ടന്‍, ക്യാമറ: സുല്‍ഫി പിക്ചര്‍ ഹണ്ട്, ഗാനരചന: കെ സുഭാഷ് ചേര്‍ത്തല, സംഗീതം: അനില്‍ ഗോപി , സിംഗര്‍: ജീനാ ജോണ്‍സണ്‍,എഡിറ്റിംഗ്: അജയഘോഷ് വെണ്‍മണി, വി എഫ് എക്‌സ് : വിപിന്‍ ചെറുകോല്‍, സ്റ്റില്‍സ്:മനോജ് ലാംപി, സ്റ്റുഡിയോ : മിറമാക്‌സ് വെണ്‍മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കഹാര്‍ വേവ്‌സ് ലാന്റ്, ശബ്ദമിശ്രണം: വേവ്‌സ് ലാന്റ് മ്യൂസിക് മൈനാഗപ്പള്ളി,കോഓര്‍ഡിനേറ്റര്‍: രതീഷ് കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഹെലന്‍, യൂണിറ്റ്, ലൈറ്റ്: സജീവ് ആന്റണി, ലോറന്‍സ്, സെന്റ് ജോര്‍ജ്ജ് ലൈറ്റ് & സൗണ്ട് രാജഗിരി ശാസ്താംകോട്ട. പി ആര്‍ .ഒ : ചെറിയാന്‍ കിടങ്ങന്നൂര്‍ , ഡിസൈന്‍സ്: ഫ്‌ലാഷ്ബ്ലാക്ക്, ആദി മണ്ണൂര്‍ക്കാവ്. അസി: ഡയറക്ടേര്‍സ്: അബിന്‍ ഡേവിഡ്, കെവിന്‍ ലാലന്‍.മെയ്ക്കപ്പ് : അനീഷ് പാലോട് . ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത് ഈ മാസം ( ഒക്ടോബര്‍) രണ്ടാം വാരത്തില്‍ ചിത്രം റിലീസ് ചെയ്യും .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code