Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമല വിധിക്കെതിരെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രേതിഷേധ നാമജപ ഘോഷയാത്ര നടത്തി.കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുത് എന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്‌റ് പ്രസിഡന്റ് പാര്‍ത്ഥസാരധി പിള്ളയുടെ നേതൃത്വത്തില്‍ ആണ് ഘോഷയാത്ര നടന്നത് .

ശബരിമല സംരക്ഷണത്തിനു വേണ്ടി കേരളത്തിലെയും മറ്റു ലോകത്തിന്റെ വിവിധ ഭാവങ്ങളില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്കു ന്യൂ യോര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രൂസ്റ്റിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു സംഘടനകള്‍ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജിക്കും വേണ്ട എല്ലാവിധ സഹായ സഹകരണവും നല്‍കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

ശബരിമല വിഷയത്തില്‍ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍, അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുത്. മറ്റ് കോടതിവിധികള്‍ നടപ്പാക്കാന്‍ ഇല്ലാത്ത ഒരു വ്യഗ്രതയാണ് ഈ കോടതി വിധിയോട് സര്‍ക്കാര്‍ കാണിക്കുന്നത്. ആയിരത്തി ഇരുനൂറില്‍ പരം ക്ഷേത്രങ്ങളുടെയും ആചാരഅനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോര്‍ഡ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകം ആയി പ്രവര്‍ത്തിക്കുന്നതും നിരാശാജനകമാണ്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്റെ പവിത്രത കാത്ത്‌സൂക്ഷിക്കുവാനും നമുക്ക് ശേഷം ഈ ധര്‍മവും അതിന്റെ പവിത്ര മായാ ആചാരങ്ങളും നിലനില്‍ക്കണം എന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു. ശബരിമലയില്‍ ഇപ്പോള്‍ ഒരു ആചാര പരിഷ്കരണത്തിന്റെ ആവശ്യമില്ല . ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആവിശ്യപെട്ട് നടന്ന നാമജവ ഘോഷയാത്രയില്‍ ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള , ഗണേഷ് നായര്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്‌റ് ഭാരവാഹികള്‍ ആയ പുതിയയില്‍ ചന്ദ്രന്‍ ,രാജന്‍ നായര്‍, ജയശ്രീ ജോഷി ,രാധാകൃഷ്ണന്‍ പി .കെ ,രുക്മിണി നായര്‍ , തങ്കമണി പിള്ള,റെജിന്‍ രവീന്ദ്രന്‍ ,അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥാ കുറുപ്പ് , ,ബാബു നായര്‍ , ജോഷി നാരായണന്‍, വിജയമ്മ ബാബു, സുരേന്ദ്രന്‍ നായര്‍,ലളിത രാധാകൃഷ്ണന്‍ ,ഗോപലകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍,ശാമള ചന്ദ്രന്‍ , രാധിക അയ്യര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code