Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

CHANGE150: മാറ്റത്തിന്റെ കാഹളധ്വനിയുമായി ഭാരതീയ യുവതയ്ക്ക് മാര്‍ഗ്ഗദീപമായികൊണ്ട് മലയാളി സംരംഭം.   - അനില്‍ മറ്റത്തിക്കുന്നേല്‍

Picture

കൊച്ചി: ആഗോള മലയാളി സമൂഹത്തിന് അഭിമാനമാകുന്നു കോട്ടയം ഉഴവൂര്‍ സ്വദേശി സജി കൈപ്പിങ്കലും തെള്ളകം സ്വദേശി ജൂബി ഇടയാടിലും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ദേശീയ തലത്തില്‍ വൈവിധ്യമാര്‍ന്നതും പ്രചോദനദായകമായതുമായ പരിപാടികളിലൂടെ ദേശീയ ശ്രദ്ധ നേടിയ ലെറ്റര്‍ഫാംസ് എന്‍ജിഓയിലൂടെ ഈ വര്ഷം മഹാത്മാ ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മദിനം അവിസ്മരണീയമാക്കുവാന്‍ ഒരുങ്ങുകയാണ് ജൂബിയും സജിയും നേതൃത്വം നല്‍കുന്ന കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലെറ്റര്‍ഫാംസ് എന്ന എന്‍ ജി ഓ.

ഈ വര്‍ഷം “CHANGE150” എന്ന പദ്ധതിയിലൂടെ ദേശീയതലത്തില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാറ്റത്തിന് വേണ്ടിയുള്ള ഒരു സംഘടിത പ്രവര്‍ത്തനത്തിന് തുടക്കമിടുകയാണ് ലെറ്റര്‍ഫാംസ്. പോസ്റ്റ് കാര്‍ഡിലൂടെ യുവതീ യുവാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റം രേഖപ്പെടുത്തുവാനുള്ള അവസരം നല്‍കുകയും, അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന നൂറ്റി അന്‍പത് മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ആശയങ്ങള്‍, ഇന്ത്യന്‍ പ്രസിഡണ്ട്, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി ഭാരതത്തിലെ സുപ്രധാന ഭരണകര്‍ത്താക്കളുടെ പക്കല്‍ എത്തിച്ചുകൊണ്ട്, ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മ വാര്‍ഷികം ഭാരതീയ യുവതയുടെ മാറ്റത്തിനുവേണ്ടിയുള്ള കാഹളധ്വനിയുടെ അവസരമാക്കി മാറ്റുവാന്‍ തയ്യാറാവുകയാണ് ലെറ്റര്‍ഫാംസ്. ഒക്ടോബര്‍ ഒന്നാം തിയതി ന്യൂഡല്‍ഹിയിലെ നൂറ്റി അന്‍പത് സ്കൂളുകളിലായി തുടക്കം കുറിച്ച ഈ പരിപാടി, അടുത്ത പന്ത്രണ്ട് മാസങ്ങള്‍ കൊണ്ട്, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഭാരതീയ യുവത്വത്തിന്റെ ഒരു മില്യണ്‍ ആശയങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. "Be the change that you wish to see in the world" എന്ന മഹാത്മജിയുടെ പരിവര്‍ത്തനമന്ത്രത്തില്‍ പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഈ പരിപാടിയുമായി ഭാരതീയ യുവത്വത്തിന്റെ ഇടയിലേക്ക് ലെറ്റര്‍ഫാം കടന്നുവരുന്നത് എന്ന് ലെറ്റര്‍ഫാമിന്റെ സഹസ്ഥാപകന്‍ കൂടിയായ സജി കൈപ്പിങ്കല്‍ അറിയിച്ചു.

"CHANGE150" എന്ന പേരില്‍ ഇതിനകം തന്നെ ആരംഭിച്ച ഈ പ്രൊജക്റ്റിനു നേതൃത്വം കൊടുക്കുന്നവരില്‍ ഒരാളായ സജി മാത്യു കൈപ്പിങ്കില്‍ കോട്ടയം ഉഴവൂര്‍ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വര്‍ഷങ്ങളിലധികമായി ടെലിവിഷന്‍ & പരസ്യനിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്നു . സ്റ്റാര്‍ പ്ലസിലെ അവാര്‍ഡ് നേടിയ പരിപാടിയായ "ഫാമിലി ഫ്യൂഡ് " എന്ന പരിപാടിയുടെ നിര്‍മ്മാതാവും, ഇന്ത്യയിലെ പ്രസിദ്ധമായ ETV യുടെ പ്രസിദ്ധീകരണത്തില് മുഖ്യ പങ്കു വഹിച്ച ആള് കൂടിയായിരുന്നു . ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത സജി ഇപ്പോള്‍ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു.

ഈ പദ്ധതിയുടെ മറ്റൊരു ഉപജ്ഞാതാവായ ജൂബി ജോണ് ഇടയാടില്, കോട്ടയം തെള്ളകം (കാരിത്താസ്) സ്വദേശിയാണ്. മാനെജ്‌മെന്റ് കണ്‌സല്ട്ടന്റായി കഴിഞ്ഞ 15 വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന ജൂബി, രാജസ്ഥാനിലെ ജോധ്പൂരില് വളര്‍ന്ന്, ഇപ്പോള്‍ ഭാര്യ ഡോ. ജീനുവിനും മകള്‍ ലില്ലികുട്ടിക്കും ഒപ്പം കൊച്ചിയിലെ സ്ഥിരതാമാസക്കാരനാണ്.

സജിയുടെയും ജൂബിയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ലെറ്റര്‍ഫാംസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് മുന്‍ രാഷ്ട്രപതി ഡോ അബ്ദുല്‍ കലാം ആസാദിന്റെ 84 മത് ജന്മദിനമായ 2015 ഒക്ടോബര്‍ 15ന് കൈകൊണ്ടെഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കികൊണ്ട്, ഡിയര്‍ കലാം സാര്‍ (www.dearkalamsir.org) എന്ന പോസ്റ്റ്കാര്‍ഡ് കാമ്പെയ്‌നിലൂടെ ഡോ. കലാമിന്റെ ഓര്മ്മ പുതുക്കിയും ഡോ കലാമിന് ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ടുമായിരുന്നു. മുന്‍ രാഷ്ട്രപതിയെക്കുറിച്ചുള്ള ചിന്തകള് ഓരോരുത്തര്ക്കും പോസ്റ്റ് കാര്ഡിലൂടെ പങ്കു വച്ചുകൊണ്ട് യശ്ശശീര്‌നായ കലാം സാറിന് പോസ്റ്റ് കാര്ഡ് എഴുതികൊണ്ടായിരുന്നു പദ്ധതി മുന്നേറിയത്. 28 സംസ്ഥാനങ്ങളില് നിന്ന് വിദ്യാര്ത്ഥികളും വിവിധ കോര്‍പ്പറേറ്ററുകളും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും , ലക്ഷക്കണക്കിന് കൈകൊണ്ടുള്ള പോസ്റ്റ്കാര്‍ഡുകള്‍ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ലഭിക്കുകയും ചെയ്തതോടെ, ഒരു നേതാവിന്റെ സ്മരണയില്‍ ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റ്കാര്‍ഡ് കാമ്പയിന്‍ ആയി അത് മാറികൊണ്ട് ചരിത്രത്തിന്റെ ഭാഗമായി. അതില് നിന്നും തെരഞ്ഞെടുത്ത പോസ്റ്റുകാര്‍ഡുകള്‍ ചേര്‍ത്തുള്ള പ്രദര്ശനവും, തെരെഞ്ഞെടുക്കപ്പെട്ട പോസ്റ്റുകാര്‍ഡുകള്‍ ചേര്‍ത്തുകൊണ്ട് 2016 ജൂലൈ 27ന് പുറത്തിറക്കിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പുബ്ലിഷര്‍സ്‌ന്റെ അവാര്‍ഡ് കരസ്ഥമാക്കിയ "ഡിയര്‍ കലാം സാര്‍" പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയത് ഡോ. ശശി തരൂര്‍ എം പി ആയിരുന്നു. മുന്‍നിര ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരും ഉള്‍പ്പെടെ സമൂഹത്തിന്റെ നിരവധി കോണുകളില്‍ നിന്ന് ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധിപേര്‍ മുന്നോട്ട് വന്നിരുന്നു.

2017ല്‍ ലെറ്റര്‍ഫാംസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് ഛരീേയലൃ 16ന് ഡോ. അബ്ദുല്‍ കലാമിന്റെ ഓര്‍മ്മക്കായി പുറത്തിറക്കിയ "DreamNation" എന്ന പുസ്തകത്തിലൂടെയായിരുന്നു. സ്വപ്‌നങ്ങള്‍ കാണുവാന്‍ ഒരു തലമുറയെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കലാം സാറിന്റെ സ്മരണയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കുവെയ്ക്ക്കപ്പെടുന്ന ഭാരതീയ യുവത്വത്തിന്റെ സ്വപനങ്ങള്‍ ഉള്ളടക്കമായി ചേര്‍ത്ത് എത്തിയ ഈ പുസ്തകം പുറത്തിറക്കിയത് വനിതകളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിത്തലി രാജ് ആയിരുന്നു. ഈ പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയത് പുതുച്ചേരി ഗവര്‍ണറും പേരെടുത്ത മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയാണ്. ലെറ്റര്‍ഫാര്‍മിന്റെ ഈ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് അന്താരഷ്ട്രത്തലത്തില്‍ പ്രിസിദ്ധരായ ബ്ലൂംസ്‌ബെറി പബ്ലീഷേഴ്‌സ് ആണ്.

മറ്റൊരു ഒക്ടോബര്‍ കൂടിയെത്തുമ്പോള്‍, ലോകം അഹിംസയുടെ പ്രതീകമായി ആദരിക്കുന്ന ഭാരതത്തിന്റെ സ്വന്തം ബാപ്പുജിയുടെ നൂറ്റിയന്‍പതാമത് ജന്മദിനം, ഭാരതത്തിന്റെ ഭാവിയായ ഭാരതീയ യുവത്വത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലെറ്റര്‍ഫാംസ്. ആഗോള മലയാളി സമൂഹത്തിന് അഭിമാനിക്കാം രാഷ്ട്ര നിര്‍മ്മാണത്തില്‍ മഹത്തായ സേവനങ്ങള്‍ നല്‍കുന്ന ഈ യുവാക്കളുടെ പേരില്‍.

ലെറ്റര്‍ഫാര്‍മിന്റെ change 150 എന്ന പദ്ധതിയെപ്പറ്റി ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

 
 



Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code