Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സന്മനസ് മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി പ്രളയ ദുരിതര്‍ക്കായി ധനസമാഹരണം നടത്തുന്നു   - അലന്‍ ജോര്‍ജ്

Picture

ടൊറൊന്റോ: പ്രളയബാധിതരായവരെ സഹായിക്കുന്നതിന് ഒന്റായിലെ 12 മലയാളി സംഘടനകള്‍ ചേര്‍ന്ന് ധ്വനിഗ്രൂപ്പിന്റെ ഗാനമേള ജൂലൈ 13ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 6.30ന് കനേഡിയന്‍ കോപ്റ്റിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ടൊറാന്റോയിലുള്ള ധ്വനി എന്ന മ്യൂസിക് ഗ്രൂപ്പ് തികച്ചും സൗജന്യമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. ഇതില്‍ നിന്നും സ്വരൂപിക്കുന്ന തുക മൊത്തമായും കേരളത്തിലെ പ്രളയബാധിതര്‍ക്കായ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ പരിപാടിയുടെ മുഖ്യാതിഥിയായി കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുന്നുണ്ട്. ടൊറൊന്റോയിലും പരിസരങ്ങളിലുമുള്ള ഗ്രാന്റ് റിവര്‍ മലയാളി അസോസിയേഷന്‍, ടൊറാന്റോ മലയാളി സമാജം, മിസ്സിസ്സിസാഗാ കേരള അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി സമാജം, ബ്രൊപ്ടണ്‍ മലയാളി സമാജം, ഒന്റാറിയാ റീജണല്‍ അസോസിയേഷന്‍(ഓര്‍മ്മ), ഡുറാം മലയാളി സമാജം, മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍, നയാഗ്രാ മലയാളി അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍, തണല്‍ കാനഡ, യോര്‍ക്ക് റീജണല്‍ മലയാളി അസോസിയേഷന്‍ ടൊറാന്റോ സോഷ്യല്‍ ക്ലബ് എന്നീ 12 സംഘടനകള്‍ ഒന്നിച്ചാണ് ഈ പരിപാടി നടത്തുന്നത്. ദുരിതമനുഭവിക്കുന്ന കേരളതിതിനുവേണ്ടി ധനശേഖരണം നടത്തുന്നതിനോടൊപ്പം 12 സംഘടനകള്‍ ഒറ്റകെട്ടായി ഒരു സംരംഭത്തിന് കൂട്ടുനില്‍ക്കുന്നുവെന്നുള്ളതാണ് ഈ പരിപാടിയുടെ പ്രത്യേകത.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code