Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെന്തക്കോസ്തല്‍ റൈറ്റ്‌ഴ്‌സ് ഫോറം ഏകദിന സെമിനാര്‍.   - സാം മാത്യു

Picture

ഡാളസ്: കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ( കെ. പി. ഡബ്‌ളിയു. എഫ്) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 നു രാവിലെ 10 മണിമുതല്‍ ഏകദിന സെമിനാര്‍ നടക്കുന്നതാണു. ഗാര്‍ലന്‍ഡിലുള്ള ഐ. പി. സി. ഹെബ്രോണ്‍ ഡാളസ് (1751 ണമഹഹ ടേൃലല,േ ഏമൃഹമിറ, ഠലഃമ െ75041) സഭാമന്ദിരമാണു സമ്മേളനവേദിയാവുക. പ്രമുഖ എഴുത്തുകാരനും വേദ ചിന്തകനുമായ റവ .ജോര്‍ജ്ജ് മാത്യു ( പുതുപ്പള്ളി അച്ചന്‍) പ്രബന്ധാവതരണം നടത്തും. "പെന്തക്കോസ്ത് ആത്മീക മുന്നേറ്റം നിലച്ചുവോ?; നിലച്ചെങ്കില്‍ പ്രശ്‌നങ്ങളും, പരിഹാരവും" എന്ന ചിന്താവിഷയത്തെ അധികരിച്ച് ക്രിസ്തീയ സാഹിത്യ ലോകത്തെ വിവിധ വ്യക്തികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡാളസ് ചാപ്റ്ററിനു പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ ( പ്രസിഡന്റ്), ജോണ്‍സ് പി .മാത്യൂസ് ( വൈസ് പ്രസിഡന്റ്), രാജു തരകന്‍ ( സെക്രട്ടറി), തോമസ് ചെല്ലേത്ത് ( ജോയിന്റ് സെക്രട്ടറി), വെസ്ലി മാത്യു ( ട്രഷറര്‍), സാം മാത്യു ( പബ്ലിക് റിലേഷന്‍സ്) എന്നിവരും, പാസ്റ്റര്‍ യോഹന്നാന്‍കുട്ടി ഡാനിയേല്‍, എസ്. പി. ജെയിംസ്, ഷാജി മണിയാറ്റ്, പ്രസാദ് തീയാടിക്കല്‍, ജോബ് സണ്ണി തുടങ്ങിയവര്‍ അടങ്ങുന്ന കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കുന്നു.

ക്രൈസ്തവലോകത്തില്‍ കാലിക പ്രസക്തമായ ചിന്താവിഷയത്തെ അവതരിപ്പിക്കുന്ന പ്രസ്തുത മീറ്റിംഗിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 2142231194/4692742926.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code