Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.തോമസ് കണ്ണമ്പള്ളി നിര്യാതനായി

Picture

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.തോമസ് കണ്ണന്പള്ളി(84)നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഒന്നിന് കണ്ണവട്ടയിലുള്ള സഹോദരന്‍ മാത്യുവിന്‍റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം രണ്ടിന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ബംഗ്ലാദേശിലെ വത്തിക്കാന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവ രുടെ മുഖ്യകാര്‍മികത്വത്തില്‍വെരൂര്‍ സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. കണ്ണവട്ട കണ്ണന്പള്ളി പരേതരായ തോമസ്അന്നമ്മ ദന്പതികളുടെ മകനാണ്.

മേരികുളം അസിസ്റ്റന്‍റ് വികാരി, ചന്പക്കുളം , ബഥനി ഹില്‍സ്, പെരുന്തേനരുവി, പേഴുന്പാറ, വെള്ളാരംകുന്ന്, കുമളി, തെള്ളകം, ആര്യങ്കാവ്, മുഹമ്മ, മുട്ടാര്‍, വായ്പൂര് ഓള്‍ഡ്, കൂത്രപ്പള്ളി, എടത്വ , ഫാത്തിമാപുരം, നെടുംകുന്നം , തെക്കേക്കര എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതാ പ്രൊക്യുറേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: ജോര്‍ജുകുട്ടി, ബേബിച്ചന്‍, ആന്‍റിച്ചന്‍ (കണ്ണന്പള്ളി മെഡിക്കല്‍സ്, തെങ്ങണ), മാത്യു (തോംസണ്‍ മെഡിക്കല്‍സ്, തെങ്ങണ), റോസമ്മ, ലീലാമ്മ, പരേതനായ ജോസഫ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code