Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ന്യുജഴ്‌സിയില്‍ സ്വീകരണം   - അലക്‌സ് ചിലമ്പട്ടശേരില്‍

Picture

ന്യുജഴ്‌സി: ന്യുജഴ്‌സിയിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ,11ാം തീയതി 6.30 PMന്
എഡിസണ്‍ ഹോട്ടലില്‍ വെച്ച് (1173 King Georges Post Road , Edison , NJ) .കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ ത്തനങ്ങള്‍ക്ക് 2014ല്‍ തുടക്കമിട്ടത് എന്‍ .കെ പ്രേമചന്ദ്രന്‍ 2014ല്‍ തിരി കൊളുത്തിയതോടെയാണ്.

ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പാര്‍ലമെന്റിലെ പ്രതിനിധി് ശ്രീ.എന്‍.കെ. പ്രേമചന്ദ്രനു സ്വീകരണം ന്ല്‍കുന്നു. ജലസേചന മന്ത്രിയായി കേരളത്തില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആദര്‍ശ ധീരതയുടെ പര്യായമായ ശ്രീ. പ്രേമചന്ദ്രന്‍. തന്റേതായ വ്യത്യസ്ഥത ശൈലിയില്‍ കൂടി ജനമനസ്സുകളിലേക്ക് ഇറങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. മൂന്നാം തവണയാണ് പാര്‍ലമെന്റ് പ്രതിനിധി ആകുന്നത്. 2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെ ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കുന്ന ശ്രീ. പ്രേമചന്ദ്രന്‍, വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പാര്‍ലമെന്റില്‍ മുഴങ്ങുന്ന ശബ്ദവുമാണ് പ്രേമചന്ദ്രന്റേത്.കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഒഫ് നോര്‍ത്ത് അമേരിക്കയുടെ ഈ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഗഇഇചഅ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Aniyan George , Chairman 908.337.1289,
Dr Gopinathan Nair , President 732.915.8813 , Raj Daniel General Secretary 646.533.3743




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code