Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമല ആചാര സംരക്ഷണത്തിനായി അമേരിക്കയില്‍ വമ്പിച്ച ഹൈന്ദവ കൂട്ടായ്മ   - സുരേന്ദ്രന്‍ നായര്‍

Picture

ശബരിമലയിലെ പ്രതിഷ്ഠ സങ്കല്‍പ്പത്തിനനുസരിച്ചു കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി, യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ഭാഗ്യകരമായ വിധിപ്രസ്താവവും വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശവും ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളില്‍ വല്ലാത്ത ആശങ്കയും അരക്ഷിതാവസ്ഥയും ജനിപ്പിച്ചിരിക്കുന്നു.

മതസൗഹാര്‍ദത്തിന്റെ മകുടോദാഹരണമായ ശബരിമലയുടെ വിശ്വാസം അതേപടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു സാമൂഹ്യ മാധ്യമത്തിലൂടെ ആരംഭിച്ച സേവ് ശബരിമല യൂ എസ് എ എന്ന ഹൈന്ദവ കൂട്ടായ്മ ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വലുതായി വടക്കേ അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്ത മുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളി സംഘടനകള്‍ കൂടാതെ തെക്കേ ഇന്ത്യയില്‍ നിന്നുമുള്ള അയ്യപ്പ ഭക്തന്മാരും അവരുടെ അനേകം സംഘടനകളും ഒത്തുചേര്‍ന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനായജ്ഞങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തി വരുന്നു.

പ്രത്യേകിച്ച് ഒരു നേതാവിന്റെയും ആഹ്വനമില്ലാതെ അയ്യപ്പ മന്ത്രത്തിന്റെ ശക്തി ഉള്‍ക്കൊണ്ടുകൊണ്ടുമാത്രം അരിസോണ അയ്യപ്പ സേവാ സമാജ്, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്, ന്യൂയോര്‍ക്കു അയ്യപ്പാ സേവ സംഘം, ഹൂസ്റ്റണ്‍ അയ്യപ്പ സേവാ സമിതി, കേരള ഹിന്ദു സൊസൈറ്റി, ലോസ്ഏയ്ഞ്ചല്‍സ് ഒ. എച്. എം, ചിക്കാഗോ ഗീതാമണ്ഡലം, ഓങ്കാരം, അഖിലലോക അയ്യപ്പ സേവാ സംഘത്തിന്റെ വിവിധ ശാഖകള്‍ എന്നിവ പ്രതിഷേധം ഏറ്റെടുത്തു പ്രാര്‍ത്ഥന യോഗങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു.

വരും നാളുകളില്‍ വെര്‍ജീനിയ ശിവവിഷ്ണു ക്ഷേത്രം, ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രം, ഡെട്രോയിറ്റിലേ പരാശക്തി ക്ഷേത്രം, ബാലാജി ടെംപിള്‍, ടാമ്പാ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചു തമിഴ് തെലുങ്ക് കന്നഡ കൂട്ടായ്മകളുടെ സഹകരണത്തോടെ വലിയ ഭക്തജന സമ്മേളനങ്ങളും നാമജപ ഘോഷയാത്രയും ഉണ്ടാകും.

കെ എച് എന്‍ എ യുടെ വിവിധ കേന്ദ്രങ്ങളായ ന്യൂജേഴ്‌സി, മിനിയപോളിസ്, ഇന്ത്യനോപോളിസ്, സൗത്ത് ഫ്‌ലോറിഡ, ഒര്‍ലാന്റോ, ടൊറേന്റോ,സെന്റ്‌ലൂയിസ്, റാലെ, ഷാര്‍ലറ്റ്, വിന്‍ഡ്‌സര്‍, ടെന്നസി എന്നിവിടങ്ങളിലും നാമജപ യജ്ഞങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടന്നു വരുന്നു,

ശബരിമലയില്‍ നിലനില്‍ക്കുന്ന മതാതീത സൗഹാര്‍ദ്ദ സാഹചര്യത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ രാഷ്ട്രീയ പ്രതിരോധത്തിന് തയ്യാറാകുന്ന കേരള സര്‍ക്കാരിനോട് ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങളും പരിഗണക്കായി വയ്ക്കാന്‍ ഈ കൂട്ടായ്മ ആഗ്രഹിക്കുന്നു.

1 അയ്യപ്പഭക്തരുടെ വിശ്വാസം പരിപൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു വിധിയെ പ്രതിരോധിക്കുക
( കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ഉണ്ടായ സുപ്രിം കോടതി വിധിയെ മറികടന്ന രീതിയില്‍).
2 കേരളത്തിലുണ്ടായ പ്രളയ ദുരിതങ്ങള്‍ സാധാരണ ജീവിതം ദുസ്സഹമാക്കിയ പ്രത്യേക സാഹചര്യത്തില്‍ വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ചോദിക്കുകയോ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയോ ചെയ്യുക ( െ്രെകസ്തവ സഭാകേസില്‍ ഏകദേശം മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സുപ്രിം കോടതി വിധിയെ നോക്കുകുത്തിയാക്കിയതുപോലെ)
3 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിക്കുകയും നിലവിലുള്ള ആചാരങ്ങള്‍ പിന്തുടരുകയും ചെയ്യുക, സര്‍ക്കാര്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ ബോര്ഡിനെ സഹായിക്കുക.

കേരളത്തെ ഗ്രസിച്ച വലിയ പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ലോകമെന്പാടുമുള്ള പ്രവാസികള്‍ സഹകരിച്ചു മുന്നേറുമ്പോള്‍ കോടതി വിധിയുടെ പേരില്‍ അനാവശ്യ ധൃതി കാണിച്ചു കേരളത്തിലെ സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്നും പ്രവാസികള്‍ ഒന്നടങ്കം ഒപ്പിട്ട പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code