Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അനുപമ ( ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

ഉണ്ണി പിറക്കുമ്പോളാര്‍പ്പുവിളി 
           പെണ്ണിനെപെറ്റാലോ ...  ഭാഗ്യഹീന !
          ചൈനക്കാര്‍ ചൊല്ലും അടിമയെന്ന് ;
          ഇന്ത്യക്കാര്‍ കൊല്ലും ജനിക്കുംമുന്നേ.
 
          ഇത്തരം നാട്ടിലും  കാലഘട്ടത്തിലും 
          പെണ്ണിനെക്കിട്ടാന്‍  നൊയമ്പുനോറ്റ 
          വങ്കരുണ്ടെന്നു  അറിഞ്ഞിടുവാന്‍ 
          ഞങ്ങടെ നേര്‍ക്കൊന്നു നോക്കിടൂക.
                   
          ജങ്കനും  വിങ്കനും  വന്നശേഷം 
          അനിയനും ലീലയും  വിശ്രമിക്കെ 
          വര്‍ഷങ്ങളാറു   കഴിഞ്ഞവാറെ 
          ലീലയ്ക്കു പിന്നെയും നാളുതെറ്റി .
 
         അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതോ ;
         സൂക്കേട്‌  വല്ലതും  വന്നതാമോ .....
         ഇത്തിരികൂടെ  ക്ഷമിച്ചുനോക്കി 
         ആസ്പത്രീപ്പോവാതെ  വയ്യെന്നായി .
 
         തന്തയും തള്ളയും  ലജ്ജയോടെ 
         ആസ്പത്രിനോക്കി  ഗമിച്ചിടുന്നു !
         'ടെസ്റ്റു'കഴിഞ്ഞതും   ഡോക്ടരമ്മ
         കള്ളച്ചിരിയോടെ  യാത്രയാക്കി !!!
 
         മുപ്പതും  നാല്പതും  പോയശേഷം 
         എന്തിനീ  'പൊല്ലാപ്പ് '  തോളിലേറ്റി ?
         കുട്ടികള്‍പോലും  പറഞ്ഞുപോയി :
         പേപ്പറും  ടീവിയും  കാണുന്നില്ലേ ??
 
         അച്ഛനും അമ്മയും  ഉള്ളുരുകി 
         പെണ്ണിനെക്കിട്ടാന്‍   തപമിരുന്നു 
         പെണ്ണിനെക്കൊല്ലുന്ന  നാട്ടിലാണേ 
         പെണ്ണിനെക്കിട്ടുവാന്‍  പൂജചെയ്തു  !
 
         ദൈവങ്ങള്‍ പ്രാര്‍ത്ഥന കേട്ടതാവാം ,
         അല്ലെങ്കില്‍  ശാസ്ത്രമനുസരിച്ച് 
         മേടമാസത്തിലെ  രേവതിക്കു
         പെണ്ണുപിറന്നിതു  ഗോകുലത്തില്‍ !!!
 
         രണ്ടുതലമുറക്കേകയായി
         പെണ്ണു ഭയങ്കര കൊഞ്ചിയായി 
         എല്ലാരുംകൂടിയെന്‍  പൊന്നുമോളെ 
         ഒന്നിനും കൊള്ളാത്തതാക്കിടുമോ ?
 
         അച്ഛമ്മതന്നെയീ   കൊച്ചുകള്ളി 
         അച്ഛച്ഛനില്ലൊരു  ശങ്കപോലും !
         ആ പൂതി വേണ്ടെന്‍റെ കൊച്ചുകള്ളാ 
         അച്ഛമ്മ  കണ്ണൊന്നിറുക്കിയോതി .   
 
         നിന്നെമുറിച്ചൊരു  തുണ്ടുതന്നെയിവള്‍
         അമ്മച്ഛന്‍  ഭാര്യയെ  ഒന്നുതോണ്ടി : 
         ആയ്ക്കോട്ടെ ;  നഷ്ടമിതാര്‍ക്കുമില്ല 
         പൂര്‍വസ്മരണയടക്കിവെക്കൂ ...
 
         എല്ലാമറിയുന്ന  ഭാവമോടെ 
         കൊച്ചരിപ്പല്ലു   മുളച്ചുവന്നു !
         പല്ലിനോടൊപ്പം വിരിഞ്ഞിടുന്ന 
         കൊച്ചുനുണക്കുഴിക്കെന്തുഭംഗി !!!
 
        കുഞ്ഞിക്കുടന്ത  തുളുമ്പിക്കൊണ്ടേ 
        കുഞ്ഞിച്ചന്തികളുലച്ചുകൊണ്ടേ
        കുഞ്ഞിത്തളകള്‍ കിലുക്കിക്കൊണ്ടേ 
        കുഞ്ഞിക്കാല്‍ വേഗം വളര്‍ന്നുനീണ്ടു.
 
        ഓരോ കുസൃതിയും വേറെ വേറെ   
        എല്ലാരും തന്നുടെ  ച്ഛായകണ്ടു ;
        പേരുകളായിരം  വെച്ചുനോക്കി 
        ഒന്നും  ശരിക്കു  ഫലിക്കണില്ല .
 
        എല്ലാര്‍ക്കും  സമ്മതമൊന്നുമാത്രം
        ഇവളുടെ  'കൂട്ട് '  മറ്റാരുമില്ല .
        എല്ലാരും ഐക്യമായ് പേര്‍വിളിച്ചു 
        തുല്ല്യയില്ലാത്തോള്‍  'അനുപമ' താന്‍ !
 
                              (ബി)
 
        കുഞ്ഞിമോളെന്നു വിളിച്ചു താതർ 
        കൊഞ്ചിമോളെന്നു  സഹോദരരും !
        സ്നേഹ, മസൂയാ പരിഭവങ്ങൾ 
        എല്ലാമവരുടെ  വാക്കുകളിൽ !!
 
        പത്തരമാറ്റുള്ള   പാറുക്കുട്ടി 
        'പത്തു'  കടക്കുമെന്നാരുകണ്ടു ?
        എന്നിട്ടും  ഒന്നാമിയായി നേടീ 
        എഞ്ചിനീറിങ്ങിലേക്കഡ്മിഷനും ! 
 
         കോളേജിൽചേര്‍ന്നൊരു നാളുതൊട്ടേ ,
         കൂടെ പഠിക്കും(?)  പ്രദീപനെന്ന 
         സുന്ദരക്കുട്ടനാം  നായരുട്ടി 
        എന്തിനോ(?)  കൂടെ  വിടാതെകൂടി .
 
         വർഷം കൊഴിഞ്ഞു ;  പറന്നുകാലം 
         ക്ലാസ്സുകയറ്റമോ ,  നിഷ്പ്രയാസം !
         പ്രേമം  വളർന്നൂ ;   വിടർന്നുനിന്നു 
         നാലാംവർഷത്തിലോ നട്ടപ്രാന്തായ് !!
 
         ഒന്നും  പറയാതെ  നാലുവർഷം 
         ഞങ്ങടെമോള, തൊളിച്ചുവെച്ചു... 
         തീരുമാനങ്ങളെടുത്തശേഷം 
         രണ്ടാളും താതരെ വെട്ടിലാക്കി .
 
         കൊച്ചുമകളുടെ  രാഗവായ്പിൽ 
         അഛനു, മമ്മയു, മെന്തുചെയ്യാൻ !
         മറ്റൊരു വീട്ടിലും  ഇപ്രകാരം 
         ഒന്നിനും വയ്യാത്ത  കീഴടക്കം !!
 
         ഓടും മൃഗങ്ങളെ  പോയ് വഴിക്ക് 
         പോകട്ടെയെന്നു  നിനച്ചു താതർ 
         വേണ്ടാ പൊരുത്തവും, ജാതകങ്ങൾ 
         നോക്കേണ്ട  കാര്യവുമില്ലെന്നായി .
 
         കെട്ടുകഴിഞ്ഞതും  കുട്ടികൾക്ക് 
         പാലും മധുരവും നൽകുവാനായ് 
         പിന്നെയുംപിന്നെയും വന്നിടുന്നു 
         ബന്ധുജനങ്ങളനന്തമായി .
 
         തീർന്നിട്ടുവേണം റിലാക്സുചെയ്യാൻ 
         എന്നുകരുതിയ  കുട്ടികളെ 
          പെട്ടെന്നുതീർത്തു വരിക നിങ്ങൾ 
          ബാക്കിഭാഗങ്ങളെ, ടുത്തിടണ്ടേ 
 
          സീരിയൽമാതിരി  ചേർന്നുനില്പും 
          മുട്ടിയുരുമ്മി  നടനടപ്പും 
          എല്ലാം പകർത്തി  നരാധന്മാർ 
          നാണവും മാനവു, മെങ്ങുപോയോ ?
 
          കെട്ടിപ്പിടുത്തവും  ചുംബനവും  
          വയ്യെന്നു തീർത്തുപറഞ്ഞു ഞങ്ങള്‍ :
          ' വേണ്ടെങ്കിൽ വേണ്ടാ '  മുറുമുറുത്ത് 
          ' പാക്കപ്പ് 'ചെയ്തവർ  വീടിറങ്ങി .
 
           രണ്ടാൾക്കും  ജോലി  ഒരേ സ്ഥലത്ത് 
           കമ്പനി  വേറെയാണെന്നുമാത്രം .
           വർഷങ്ങൾ  രണ്ടു  കഴിഞ്ഞവാറെ 
           പുംഗവൻ  മെല്ലെ  കടൽകടന്നു .
 
            വർഷംതികഞ്ഞതും കുഞ്ഞിമോളും 
            മെല്ലെ  പറന്നു  പുറകെയെത്തി . 
            മക്കൾക്കു  മംഗളം നേർന്നുകൊണ്ട് 
            മാതാപിതാക്കളോ ...  ഇപ്പുറത്തും 
 
            C.S.Sankara Warrier, Anubhuti Cherussery Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code