Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 4 ന്, അഭിഷേക വേദിയായി ഹാരോ ലെഷര്‍ സെന്റര്‍

Picture

ലണ്ടന്‍: സുവിശേഷവത്കരണത്തോടൊപ്പം പ്രാര്‍ഥനകളും അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും ശക്തമായ കൂട്ടായ്മയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനുകള്‍ നവംബര്‍ 4 നു (ശനി) ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനോടെ സമാപിക്കും.

രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം 5:00 ന് സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ പരിശുദ്ധാല്‍മ ശുശ്രുഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമും മാര്‍ സ്രാന്പിക്കലിനൊപ്പം ഹാരോ ലെഷര്‍ സെന്ററില്‍ പരിശുദ്ധാത്മ കൃപകള്‍ക്കായ് ശുശ്രുഷകള്‍ നയിക്കും.

റീജണല്‍ കണ്‍വന്‍ഷനുകളുടെ സമാപന ശുശ്രൂഷയില്‍ ദൈവീക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും അദ്ഭുത രോഗശാന്തികളും നേടിയെടുക്കുന്നതിനായി മുഴുവന്‍ വിശ്വാസികളേയും വികാരി ജനറാള്‍ ഫാ.തോമസ് പറയടിയില്‍, കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്‍മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുത്തന്‍കുളങ്ങര എന്നിവര്‍ സ്വാഗതം ചെയ്തു.

ധ്യാന പരിസരങ്ങളില്‍ നിയന്ത്രിത കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : ഷാജി വാട്‌ഫോര്‍ഡ് : 07737702264, ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936


റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code