Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദി ഗ്ലോറി ടു ഗോഡ് മാര്‍ സ്രാമ്പിക്കല്‍ റിലീസ് ചെയ്തു

Picture

ലണ്ടന്‍: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ഗായകരായ പീറ്റര്‍ ചേരാനെല്ലൂര്‍ ബേബി ജോണ്‍ കലയന്താനി കൂട്ടുകെട്ടിന്റെ സംഗീത സപര്യയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആസ്വാദക സദസിനുള്ള ആത്മീയ ഗാന ഉപഹാരമായി 'ദി ഗ്ലോറി ടു ഗോഡ് ' പുറത്തിറക്കി.

ക്രിസ്തീയ ഭക്തി ഗാന രംഗത്ത് 1500 ല്‍ അധികം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പീറ്റര്‍ ചേരാനെല്ലൂര്‍ ബേബി ജോണ്‍ കാലയന്താനി കൂട്ടുകെട്ടില്‍ നിന്നും പുനര്‍ജനിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആത്മീയ ഗാന ഉപഹാരം 'ദി ഗ്ലോറി ടു ഗോഡ് ', യുകെ മലയാളിയും ഗായകനുമായ ജോമോന്‍ മാമ്മൂട്ടിലാണ് നിര്‍മിച്ചു യുകെയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി റിലീസ് ചെയ്യുന്നത്.

'ഇസ്രായേലിന്‍ നാഥനായി വാഴും ഏകദൈവം..', 'സാഗരങ്ങളെ ശാന്തമാക്കിയോന്‍ ...ശക്തനായവന്‍ കൂടെയുണ്ട് ..'എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ആത്മീയതയിലേക്കു നയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന 'സെഹിയോന്‍ സ്മരണയേകും..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമായി ഗ്ലോറി ടു ഗോഡില്‍ കെ.ജി മാര്‍ക്കോസിന്റെ ശബ്ദ സ്വര മാധുരിയില്‍ ആലപിച്ച ഗാനം നവ തരംഗമായി മാറിയിരിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ എക്കാലത്തെയും അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ ആലപിച്ച ' ഞാന്‍ മരണത്തെ ജയിച്ചവന്‍..' ആരാധനാവേളയുടെ പവിത്രത ഉദ്ദീപിപ്പിക്കുന്ന ഗാനമായി ശ്രദ്ധേയമായി കഴിഞ്ഞു. ഇവരെക്കൂടാതെ അതുല്യ പ്രതിഭകളായ മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം,മ്യൂസിക് ഡിറക്ടറും നിരവധി തമിഴ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അല്‍ഫോന്‍സ്, വില്‍സണ്‍ പിറവം, മനോജ് ക്രിസ്റ്റി, നിക്‌സണ്‍ എന്നിവര്‍ക്കൊപ്പം യുകെ മലയാളിയും ഗായികയുമായ ഡെന്ന ആന്‍ ജോമോന്‍, മിഥില മൈക്കിള്‍, നൈഡിന്‍ പീറ്റര്‍, നിസി മേരി മാത്യു, ജോമോന്‍ മാമ്മൂട്ടില്‍, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ആലപിച്ച 16 ഗാനങ്ങളും അതിന്റെ കരോക്കേയും അടങ്ങിയ ആല്‍ബം ആണ് മാമ്മൂട്ടില്‍ ക്രിയേഷനിലൂടെ യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി റിലീസ് ചെയ്തിരിക്കുന്നത്.

'ദി ഗ്ലോറി ടു ഗോഡ്' ആല്‍ബത്തിന്റെ പ്രകാശന കര്‍മം പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഇന്ത്യയിലെ പ്രകാശനകര്‍മം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെപ്റ്റംബര്‍ 8 നു കൊച്ചിയിലെ സെന്റ് മേരീസ് ബസലിക്കയില്‍ നിര്‍വഹിച്ചു.

വിവരങ്ങള്‍ക്ക് : ജോമോന്‍ മാമ്മൂട്ടില്‍: 07930431445.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code