അമേരിക്കയില്‍ യുവതി മൂന്നുപേരെ വെടിവെച്ചുകൊന്ന് ആത്മഹത്യ ചെയ്തു
മേരിലാന്റ്: യു.എസിലെ മേരിലാന്‍ഡില്‍ മരുന്നു ഗോഡൗണില്‍ ജീവനക്കാരി മൂന്നു പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 26 കാരിയായ സ്നോഷ്യ മോസെലെയാണ് അക്രമിയെന്നും ഇവര്‍ താത്കാലിക ജീവനക്കാരിയാണെന്നും അധികൃതര്‍ പറഞ്ഞു.
കൈത്തോക്കുപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തത്. മൂന്നു പേര് മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ ശേഷം സ്ത്രീ സ്വയം തലക്ക് വെടിവെച്ചു. ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റയാള്‍ പുറത്തേക്കോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ആക്രമണത്തിന്‍െറ കാരണം വ്യക്തമാല്ല.
Comments