Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരീക്ഷണം വിജയം; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി

Picture

കണ്ണൂര്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എയര്‍ക്രാഫ്റ്റ് ലാന്‍ഡിങ് പരീക്ഷണത്തിനായി വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് വിമാനമാണ് റണ്‍വേയിലിറങ്ങിയത്. രാവിലെ 9.57ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ മട്ടന്നൂരിലെ വിമാനത്താവളത്തിന് മുകളിലെത്തി. അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനം ആറാമത്തെ തവണ റണ്‍വേയിലിറങ്ങി.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധന പ്രകാരമുള്ള ഡി.വി.ആര്‍.ഒ പരീക്ഷണത്തിന്‍റെ ഭാഗമായാണ് യാത്രാ വിമാനമിറങ്ങിയത്. എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് റൂട്ടുകളുടെ നിര്‍ണയം, എയര്‍പോര്‍ട്ടുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് പരിശോധന കൊണ്ട് ലക്ഷ്യമിട്ടത്. വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ എ.എസ് റാവു, ഫസ്റ്റ് ഓഫീസര്‍ അരവിന്ദ് കുമാര്‍, സീനിയര്‍ കാബിന്‍ ക്രൂ സൈന മോഹന്‍, മറ്റ് ഏഴ് സാങ്കേതിക വിദഗ്ധരും വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരാഴ്ചക്കകം വിമാനത്തിന് പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സ് ലഭിക്കുമെന്ന് കരുതുന്നതായി എ.എസ് റാവു മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്ച വൈകീട്ട് പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. റണ്‍വേ, ടാക്‌സി ട്രാക്ക്, പ്രിസീഷന്‍ അപ്രോച്ച് പാത്ത് ഇന്‍ഡിക്കേറ്റര്‍, ഗ്രൗണ്ട് ലൈറ്റിങ്, പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന് നടക്കുന്ന എയര്‍ട്രാഫിക് പരിശോധനയുടെ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ ഡി.ജി.സി.എക്ക് നല്‍കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അന്തിമ അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ തുളസീദാസ് പറഞ്ഞു. ഉദ്ഘാടന തീയതി നിശ്ചയിക്കേണ്ടത് സര്‍ക്കാറാണ്. വിമാന കമ്പനികളുമായുള്ള കരാറനുസരിച്ച് സമയപട്ടിക തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞാല്‍ ബുക്കിങ് തുടങ്ങാവുന്ന നിലയില്‍ വിമാന കമ്പനികള്‍ സോഫ്റ്റ്‌വെയര്‍ പരിഷ്കരിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code