Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുരഭിമാന കൊലപാതക ശ്രമം: പെണ്‍കുട്ടിയുടെ പിതാവ് ദമ്പതികളെ വെട്ടി പരിക്കേല്‍പിച്ചു

Picture

ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊലയുടെ നടുക്കം വിട്ടുമാറും മുന്‍പേ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാന്‍ ശ്രമം. ഹൈദരാബാദിലെ എരഗഡയിലാണു പുതിയ സംഭവം. മാധവി, സന്ദീപ് ദിദ്‌ല എന്നീ ദമ്പതികള്‍ക്കു നേരെയാണു കൊലപാതക ശ്രമം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണു പ്രണയിച്ചു വിവാഹിതരായത്. എന്നാല്‍ ജാതിയുടെ പേരില്‍ ഈ വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതകശ്രമം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

ഹൈദരാബാദ് നഗരത്തില്‍ വച്ച് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്നു സംസാരിക്കുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിനു പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്തുവീണ ദിദ്‌ലയ്ക്കുശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ടു പേരെയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്കൂള്‍ വിദ്യാഭ്യാസകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സംഭവസമയത്ത് മനോഹര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് പട്ടികജാതിയില്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ എതിര്‍പ്പുണ്ടാക്കിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code