Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആരോപണം ഒരു രക്ഷാകവചമൊ? (ജോജോ തോമസ്)

Picture

ന്യൂയോര്‍ക്ക്: ആര്‍ക്കും ആരേയും ആരോപണം ഉന്നയിച്ച് സമൂഹ മദ്ധ്യത്തില്‍ തേജോവധം ചെയ്തുവരുന്ന ഒരു കാലഘട്ടിത്തിലാണ് നാമിന്നു ജീവിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ഉളുപ്പും ഇല്ലാതെ ഇത്തരം സംഭവങ്ങള്‍ നടമാടുന്നു എന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു അനുകരണമാണോ ഇന്ന് കേരളത്തില്‍ തലപൊക്കി വരുന്നത് എന്ന് തോന്നുന്നു.

ഉന്നത തലങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ ഉന്നംവച്ചുകൊണ്ട് ചെളിവാരിയെറിയുന്ന ഈ ആരോപണങ്ങളില്‍ ബഹുഭൂരിഭാഗവും കാലപഴക്കം ചെന്നവയും, തെളിവുകള്‍ ഇല്ലാത്തവയും, കെട്ടുകഥകളും ആണെന്ന സത്യം നമുക്കു മനസ്സിലാക്കാനാവും. അല്ലെങ്കില്‍ പരസ്പര ധാരണയില്‍ നടന്നവ പില്‍ക്കാലത്ത് ആരോപണമായി രൂപാന്തരപ്പെടുന്നു എന്നും കണ്ടു വരുന്നു.

ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് ഒന്നും നഷ്ടപ്പെടുവാനില്ലാ എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രസ്താവ്യമാണ്. എന്നാല്‍ ആരോപണ വിധേയനാകുന്ന വ്യക്തിക്ക് ഉണ്ടാകുന്ന മാനസീക വ്യഥയും, സമൂഹ മധ്യത്തില്‍ ക്രൂശിക്കപ്പെടുകയും കളങ്കപ്പെടുന്ന ആത്മാഭിമാനവും, കാലാകാലങ്ങളിലൂടെ സമ്പാദിച്ച മാനുഷീക വ്യക്തിത്വ സ്വഭാവവും ഒരു ഞൊടിയിടയില്‍ തകര്‍ന്നു തരിപ്പണമാകുമ്പോള്‍ ആ വ്യക്തിയെ ആശ്വസിപ്പിക്കാനോ, സാന്ത്വനപ്പെടുത്തുവാനോ ആരും മുന്നോട്ടു വരാറില്ലാ എന്നതും പരമമായ ഒരു സത്യമാണ്.

കാളപെറ്റു എന്നു കേള്‍ക്കുന്ന ഉടനെ കയര്‍ എടുക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലാണ് നാമിന്നു ജീവിക്കുന്നത്.
പ്രഥമ ദൃഷ്ടിയില്‍ സത്യമെന്നു തോന്നിപ്പിക്കും വിധം ആരോപിപ്പിക്കപ്പെടുന്ന ഈ പ്രവണതയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണമാണ്. വളരെ എളുപ്പത്തില്‍ ഇരയോട് സഹതാപം തോന്നിപ്പിക്കുന്ന ഈ ലൈംഗീക ആരോപണത്തിന്റെ ചുരുളഴിയുമ്പോള്‍ ഈ ആരോപണത്തിനു തക്കതായ തെളിവുകളോ, അടിസ്ഥാന സാഹചര്യങ്ങളോ ഇല്ലാ എന്നും വെറും ഒരു കെട്ടുകഥയാണെന്ന സത്യവും വ്യക്തമാകും.

പക്ഷെ മുറിപ്പെട്ട വ്യക്തിയുടെ മാനസീക അവസ്ഥയും, സമൂഹമദ്ധ്യത്തില്‍ അവഹേളിക്കപ്പെട്ടതിന്റെ മുറിപ്പാടുകളും, ഹൃദയനൊമ്പരങ്ങളും, പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചു നല്‍കാനാവാത്തവിധം ശിഥിലമാക്കപ്പെടുകയും ചെയ്യുന്നു.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തില്‍ എത്രമാത്രം നിജസ്ഥിതി ഉണ്ടെന്ന് തെളിയിക്കപ്പെടേണ്ട ആരോപണമാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ കന്യാസ്ത്രീ നിയമത്തിനു മുമ്പില്‍ ഹാജരാക്കിയെ മതിയാവൂ. കന്യാസ്ത്രീയുടെ തെളിവുകള്‍ തെളിയിക്കപ്പെടുന്നില്ലെങ്കില്‍ ആരോപണ വിധേയനായ ബിഷപ്പിന്റെ നിരപരാധിത്വം നാം അംഗീകരിച്ചേ പറ്റൂ.
ന്യൂയോര്‍ക്കില്‍ നിന്നും ഈ കുറിപ്പെഴുതുമ്പോള്‍ ഇവിടെ ജലന്തര്‍ ബിഷപ്പിനു സമാനമായ ഒരു ആരോപണം ഇവിടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

അമേരിക്കയിലെ സുപ്രീം കോടതിയില്‍ ഒഴിവു വന്ന ജഡ്ജി സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിക്കാന്‍ നിര്‍ദ്ദേശിച്ച ജഡ്ജി Brett Michael Kavanaugh ന് എതിരെ 36 വര്‍ഷം മുമ്പ് ഹൈസ്‌ക്കൂള്‍ കാലയളവില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണവുമായി സൈക്കോളജി പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ ഫോര്‍ഡ് മുന്നോട്ടു വന്നിരിക്കുന്നു. ഈ ആരോപണത്തി്ല്‍ സത്യമുണ്ടോ? ഇവ തെളിയിക്കപ്പെടുമോ എന്നൊക്കെ വരും ദിവസങ്ങളില്‍ അടുത്ത തിങ്കളാഴ്ച വാഷിംഗ്ടണിലെ സെനറ്റ് സഭയ്ക്കു മുന്നില്‍ ക്രിസ്ത്യന്‍ഫോഡ് എത്തുമോ ്എന്ന് അമേരിക്കന്‍ ജനത കാത്തിരിക്കുന്നു.
ഈ കാലഘട്ടിത്തില്‍ ലോകമെമ്പാടും നാം കണ്ടു വരുന്ന ഈ ആരോപണ ശരം കൊണ്ട് ശിഥിലമാക്കപ്പെടുന്ന പ്രവണതയ്ക്ക് ഒരു പരിഹാരം എന്തെന്ന് ഉണര്‍ന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഈ ലേഖകനു തോന്നുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code