Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയബാധിതര്‍ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ്   - പ്രസാദ് പി

Picture

ലോസ്ആഞ്ചെലെസ് :പ്രളയംദുരന്തംവിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിനു സഹായമേകാന്‍ ക്രിക്കറ്റ്ടൂര്‍ണമെന്റ് നടത്താനൊരുങ്ങി ഏതാനും മലയാളികള്‍.
സെപ്റ്റബര്‍ ഇരുപത്തിയൊന്‍പതിനും മുപ്പതിനുമായാണ് ടൂര്‍ണമെന്റ്‌നടത്തുന്നത്. ലോസ്ആഞ്ച ലസിലെ ഫുളോര്‍ട്ടന്‍ ട്രെഡ്ക്രയ്ക്ക്‌സ് പാര്‍ക്കില്‍ കാലത്തു ഏഴരമുതല്‍ തുടങ്ങുന്ന മത്സര ങ്ങളില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നായി പതിനാറോളം ടീമുകള്‍പങ്കെടുക്കുമെന്ന് മത്സങ്ങളുടെ നടത്തിപ്പിനു മുന്നോട്ടിറങ്ങിയ കൂട്ടായ്മയുടെ അമരക്കാരനായ സുജിത് മേനോന്‍ അറിയിച്ചു.

പങ്കെടുക്കുന്ന ടീമുകളില്‍ നിന്നുലഭിക്കുന്ന പ്രവേശനഫീസിനുപുറമെ കാണാനെത്തുന്ന വരുടെയും അകമഴിഞ്ഞസഹായം പ്രതീക്ഷിക്കുന്നതായി അദ്ദേഹ ംപറഞ്ഞു. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി ലോസ്ആഞ്ചെലെസില്‍ വെച്ചു നടത്താറുള്ള ‘എഡ്യൂക്കേറ്റ്എകിഡ്’ ക്രിക്കറ്റ്ടൂര്‍ണമെന്റിലെ വിജയികളായ 'എല്‍എ അവഞ്ചേഴ്‌സിന്റെ' ക്യാപ്റ്റന്‍ കൂടിയാണ് പാലക്കാട്ടുകാരനായ സുജിത് മേനോന്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് സുജിത് (714 878 7117), രോഷന്‍ (310 699 3246), സഞ്ജയ് (626 3733793).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code