Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയക്കെടുതി; അടിയന്തര സഹായ വിതരണം പൂര്‍ത്തിയാകുന്നു: മുഖ്യമന്ത്രി

Picture

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപയുടെ വിതരണം പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് ധനസഹായ വിതരണത്തിന്റെ പുരോഗതി വെളിപ്പെടുത്തിയത്.

ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് 10,000 രൂപയുടെ സഹായം നല്‍കിക്കഴിഞ്ഞു. മരണമടഞ്ഞവര്‍ക്കുള്ള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കി. 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ബാക്കി അപേക്ഷകളില്‍ നടപടി പുരോഗമിക്കുന്നു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച വിലയിരുത്തലും പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 80 ദുരിതാശ്വാസ ക്യാമ്പുകളിലായി 787 കുടുംബങ്ങളിലെ 2457 പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code