മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 72.51 രൂപയാണ് തിങ്കളാഴ്ചയിലെ വിനിമയ നിരക്ക്. സര്‍ക്കാര്‍ നടപടികളെ തുടര്‍ന്ന് രണ്ടു ദിവസം പിടിച്ചുനിന്നെങ്കിലും തിങ്കളാഴ്ച 67 പൈസയുടെ ഇടിവുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിന് 71.84 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇറക്കുമതി കുറച്ചും മറ്റുമായി വിവിധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസത്തിനു ശേഷം പ്രതീക്ഷകള്‍ തകര്‍ത്ത് രൂപയുടെ മൂല്യം ഇടിയുന്നതാണ് കണ്ടത്.
വിദേശ വായ്പയിലുള്ള അമിതമായ ആശ്രയമാണ് രൂപയുടെ മൂല്യം താഴേക്ക് കൊണ്ടുവരുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്ന കാരണങ്ങളിലൊന്ന്. സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ബാലന്‍സ് ഷീറ്റില്‍ വിദേശ വായ്പയുണ്ടായിരുന്നില്ല. പിന്നീട്, വികസന പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പിനുമായി വന്‍തോതില്‍ വിദേശ കടത്തെ ആശ്രയിക്കാന്‍ തുടങ്ങി. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുറംലോകത്ത് സംശയങ്ങള്‍ ഉയര്‍ത്താനും കാരണമായി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കടം 52,900 കോടി ഡോളറാണ്.
Comments