Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹണിട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമം; മുഖ്യകണ്ണി യുവതി അറസ്റ്റില്‍

Picture

തളിപ്പറമ്പ്: ഹണിട്രാപ്പിലൂടെ കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റില്‍. കാസര്‍കോട് വിദ്യാനഗറില്‍ കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാസിദയാണ് (32) അറസ്റ്റിലായത്. മാതമംഗലത്തെ 60കാരനെ വിവാഹംചെയ്‌തെന്ന വ്യാജേന പണം തട്ടിയ കേസിലാണ് അറസ്റ്റ്. തളിപ്പറമ്പിലെ യുവവ്യാപാരികളെ കെണിയില്‍പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലും സമീറയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ നാല് പ്രതികളെ നേരത്തേ അറസ്റ്റ്‌ചെയ്തിരുന്നു.

മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരനെ വിവാഹംചെയ്‌തെന്ന നാട്യത്തില്‍ സമീറ രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഈ കേസില്‍ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, മുസ്തഫ എന്നിവര്‍ക്കെതിരെയും ഭാസ്കരന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് 2017 ഡിസംബറിലാണ് ഹണിട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടകവീട്ടില്‍വെച്ച് സമീറയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തത്. ആ ഫോട്ടോ കാണിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്കരനില്‍നിന്ന് തട്ടിയെടുത്തു.

കാസര്‍കോട്ടെ ബി.എം.എസ് പ്രവര്‍ത്തകനായ ദിനേശനൊപ്പം അയാളുടെ ഫ്‌ലാറ്റിലാണ് സമീറ താമസിച്ചിരുന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ സി.ഐ കെ.ജെ. വിനോയി, എസ്.ഐ കെ. ദിനേശന്‍, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി. രമേശന്‍, സീനിയര്‍ സി.പി.ഒ അബ്ദുല്‍ റൗഫ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ്‌ചെയ്തത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code