Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയബാധിതമേഖലയില്‍ രണ്ടാംഘട്ട മെഡിക്കല്‍ ക്യാംപ് ഒരുക്കി എന്‍.ആര്‍.ഐ അസോസിയേഷനുകള്‍

Picture

വിശ്വാസിന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും എസ്.ടു.വി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്തെ വല്ലകത്ത് മെഗാ മെഡിക്കല്‍ ക്യാംപും മരുന്നു വിതരണവും രക്ത പരിശോധനയും കിറ്റ് വിതരണവും വിജയകരമായി നടത്തി. നാനൂറോളം പേര്‍ പങ്കെടുത്ത മെഗാ ക്യാംപ്, സെപ്റ്റംബര്‍ ഒന്‍പതിന് റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ . കെ ലൂക്ക് ഉദ്ഘാടനം ചെയ്തു.

അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ക്യാംപില്‍ പങ്കെടുത്തവരുടെയെല്ലാം സമഗ്ര ആരോഗ്യപരിശോധന നടത്തി. തോട്ടാറമിറ്റം എസ്.എന്‍.എല്‍.പി സ്കൂളിലാണ് ക്യാംപ് നടന്നത്. ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. യദു കൃഷ്ണന്‍, ഡോ. വിനോദ്, പീഡിയാട്രീഷ്യനായ ഡോ. പോള്‍, ഗൈനക്കോളജിസ്റ്റായ ഡോ. മിനി അലക്‌സ്,
.എന്‍ .ടി വിദഗ്ദനായ ഡോ. റഷീദ് എന്നിവരുടെ സേവനം ഈ മെഡിക്കല്‍ ക്യാംപില്‍ ലഭിച്ചു.

ക്യാംപില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യമായ് മരുന്നുകള്‍ വിതരണീ ചെയ്തു. പ്രളയബാധിതമേഖലയില്‍ ഉള്ളവര്‍ക്ക് എലിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നല്‍കി. അവര്‍ക്കാവശ്യമായ കിറ്റുകള്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിതരണീ ചെയ്തു. കിറ്റില്‍ ബെഡ്ഷീറ്റ്, ഷര്‍ട്ട്, മുണ്ട്, അരി, പയര്‍, മുതലായവ ഉണ്ടായിരുന്നു. ക്യാംപില്‍ വന്നവര്‍ക്കെല്ലാം ലഘുഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി ഐജു നീരക്കല്‍, പ്രതിനിധികളായ ഷിജോ മാത്യു, ഷൈന്‍, വിശ്വാസിന്റെ പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കല്‍, സെക്രട്ടറി എം. കെ തോമസ് പ്രതിനിധികളായ ജോളി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹന്‍ തുടങ്ങിയവരാണ് ഈ പദ്ധതിയുടെ വിജയത്തിനു പിന്നില്‍. എസ്.ടു.വി സൊസൈറ്റിയിലെ അംഗങ്ങള്‍ മെഡിക്കല്‍ ക്യാംപിനു വേണ്ട ഒരുക്കങ്ങളുമായ് സജീവമായിരുന്നു. എന്‍.ആര്‍.ഐ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഹ്യൂസ്റ്റ്ണില്‍ നിന്നും പയസ്, ചിക്കാഗോയില്‍ നിന്നുള്ള ജോജോ എന്നിവര്‍ ഈ പദ്ധതിയുടെ തുടക്കം മുതല്‍ പങ്കാളികളായിരുന്നു.

റോട്ടറി ക്ലബ്ബ്, വിശ്വാസ്, എസ്.ടു.വി സൊസൈറ്റി, കാനഡയിലുള്ള ബിജോയ് വെള്ളാനി എന്നിവരാണ് ഈ പദ്ധതിയുടെ സ്‌പോണ്‍സര്‍മാര്‍. പ്രളയബാധിതമേഖലയിലെ ജനങ്ങള്‍ക്ക് ഈ മെഗാ മെഡിക്കല്‍ ക്യാംപ് ഒരാശ്വാസമായി. അടുത്ത ഘട്ട മെഡിക്കല്‍ ക്യാംപ് ഇടവട്ടത്ത് നടക്കും. ഇതിന്റെ തുടര്‍ച്ചയായ് മെഡിക്കല്‍ ക്യാംപുകളും സര്‍വേകളും നടത്തുകയും, ഫലങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. പകര്‍ച്ചവ്യാധികളും വെള്ളപ്പൊക്കവും തടയുവാനും അവ നേരിടുവാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബുക്കിലുണ്ടായിരിക്കും. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു മാപ് ബുക്കില്‍ ഉള്‍പ്പെടുത്തും.
വിശ്വാസിന്റെ നേതൃത്വത്തില്‍ ഇടവട്ടത്തും റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ തുറുവേലിക്കുന്നും ക്ലിനിക്കുകള്‍ തുടങ്ങും. ഈ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായ് ഉപയോഗിക്കാവുന്ന ജല ശുദ്ധീകരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി പ്രളയബാധിതമേഖലയില്‍ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നു

പദ്ധതിയുമായ് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ എസ്.ടു.വി സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. http://s2vsocitey.in/. FB page : https://www.facebook.com/PravasiEnteNadu/

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code