Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം വാഷിംഗ്ടണ്‍ ഡിസിയില്‍

Picture

വാഷിംഗ്ടണ്‍ ഡിസി: ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബര്‍ 14,15,16 വെള്ളി,ശനി , ഞായര്‍ ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തപ്പെടുന്നു.

വാഷിംഗ്ടണ്‍ റീജിയന്‍ കത്തോലിക്ക ഇടവകകളുടെ നേതൃത്തത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് നാനാജാതി മതവിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

കാലഘട്ടത്തിന്റെ ആവശ്യമായ വചനത്തില്‍ അധിഷ്ഠിതമായ കുടുംബവിശുദ്ധീകരണം ലക്ഷ്യ മാക്കിയുള്ള ഈ ധ്യാനം വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് ചരിത്രത്തില്‍ ഇടം നേടുന്ന ഒന്നായി തീരുമെന്ന് മുഖ്യരക്ഷാധികാരി ഫാദര്‍ മാത്യു പുഞ്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മഹാപ്രളയത്തില്‍ വേദന അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് കൂട്ടായ പ്രാര്‍ത്ഥനയിലൂടെ സാന്ത്വനം ആകുവാന്‍ ഈ ധ്യാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വെള്ളി വൈകുന്നേരം ആറുമണി മുതല്‍ ഒന്‍പതുവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം നടക്കുന്നത്.

ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു ജനറല്‍ കണ്‍വീനര്‍ മനോജ് മാത്യു അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code