Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിചാരവേദിയില്‍ ബിന്ദു ടിജിയുടെ രാസമാറ്റം ചര്‍ച്ച ചെയ്തു   - സാംസി കൊടുമണ്‍

Picture

സെപ്റ്റംബര്‍ 9, ഞായറാഴ്ച്ച വൈകിട്ട് ആറുമണിക്ക് കെ.സി.എ.എന്‍.എ യില്‍ വെച്ച് ബാബു പാറയ്ക്കലിന്റെ അദ്ധ്യക്ഷതില്‍ കൂടിയ വിചാരവേദി യോഗത്തില്‍ ബിന്ദു ടിജി യുടെ കവിതാസമാഹാരമായ രാസമാറ്റം ചര്‍ച്ച ചെയ്തു.

 കേരളത്തില്‍ പ്രളയദുരിതം അനുഭവിíുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും തുടങ്ങിയ യോഗത്തിലേക്ക് സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്യുകയും, തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ച്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ മാസ്റ്റേഴ്‌സ് എടുത്ത് കെഎസ്സ്ഇബിയില്‍ ഔദ്യോഗിക ജിവിതം തുടങ്ങി, ഇപ്പോള്‍ കാലിഫോര്‍ണയയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറായി ജോലിനോക്കുന്ന ബഹുമുഖ പ്രതിഭയായ, (കവിത, ഗാനം, നൃത്തം, അഭിനയം, ഷോര്‍ട്ട് ഫിലിമുകളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ക്ക് പുറമേ 2017ലെ ബാഷോ ബുക്‌സ് സാഹിത്യ പുരസ്കാര ജേതാവ്) ബിന്ദു ടിജിയെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.

 81 കവിതള്‍ അടങ്ങിയ “രാസമാറ്റം’ എന്ന ഈ കവിതാ സമാഹാരം ബിന്ദുവിന്റെ ആദ്യ പുസ്തകമാണ്. ബിന്ദുവിനെ ഈ നേട്ടത്തില്‍ അഭിനന്ദിക്കുകയും, വിചാരവേദിയില്‍ ഈ പുസ്തകം ചര്‍ച്ചക്കായി അയച്ചു തന്നതിലുള്ള സന്തോഷം അറിയിച്ചും സാംസി കൊടുമണ്‍ ഈ കവിതക്കൊരാമുഖം അവതരിപ്പിച്ചു. പുസ്തകത്തിന്റെ ആമുഖത്തില്‍ കവി പറയുന്നു;
   “കവിത എനിക്കൊരു നീറ്റല്‍
   വേരുകള്‍ സിരകളിലേക്കരിച്ചിറങ്ങുന്ന നീറ്റല്‍” 
ഈ പ്രസ്താവന സത്യസന്ധമാണന്ന് ഈ പുസ്തകത്തിലെ ഒരോ കവിതയും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നാം അറിയാതെ ആ നീറ്റല്‍ നമ്മളിലേക്ക് അരിച്ചരിച്ചിറങ്ങുന്നു. ഏതെല്ലാമോ അശാന്തിയുടെ ലോകത്തേക്ക് ഈ കവിതകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ലളിതമായ ആവിഷ്ക്കാരം എങ്കിലും വരികളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങള്‍, കവയത്രിയെ എല്ലാത്തിനേയും ഒരു നിസംഗതയോട് നോക്കിക്കാണുന്ന ഒരു സുഫിവര്യനോളം ഉയര്‍ത്തുന്നു. പുത്തന്‍ ആവിഷ്കാര രീതി, പ്രമേയങ്ങളിലെ വുത്യസ്തത, മാറി മാറി വരുന്ന ബിംബങ്ങള്‍, ഒരു ഷോര്‍ട്ട് ഫിലും മാതിരി ഈ കവിതകളെ ആസ്വാദ്യകരമാçì. പുത്തന്‍ തലമുറയിലെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഈ എഴുത്തുകാരി നിസംഗതിയില്‍ ഊന്നിയൊê പുത്തന്‍ ആത്മീയത നമുക്കു തരുന്നു. ഒരോരുത്തരുടെയും വായന വ്യത്യസ്തമാകാം. ഒന്നാം വായനയില്‍ എനിക്ക് മറഞ്ഞിരുന്നത്, രണ്ടാം വായനയിലും മൂന്നാം വായനയിലും തെളിഞ്ഞു വരുന്നതായി തോന്നി. കടല്‍മത്സ്യത്തിലെ അവസാനത്തെ നാലുവരികള്‍
  കടലായ് ഞാനും കരയായ് അവനും
  എന്നിലേക്കും അവനിലേക്കും ഒഴുകുന്നു. 
  കാലത്തിന് ചിട്ടപ്പെടുത്താനാവാതെ
  കണ്ണുകള്‍ക്ക് കാണാനാവാതെ     
രാസമാറ്റത്തിലെ ചില വരികള്‍

  ഞങ്ങള്‍ പഠിക്കുന്നത്
  മരുഭൂമികള്‍ സൃഷ്ടിക്കാനാണ്....
  വൈകാരികത എന്ന
  വിശ്വപ്രേമപാശം അറുത്തെറിയുന്നതോടെ
  സാക്ഷാല്‍ മരുഭുമികള്‍ രൂപപ്പെടും
  അകഷരങ്ങളില്‍ നിന്ന് സ്വപ്നങ്ങളെ
  അടര്‍ത്തി മാറ്റി
  രചിച്ചതാണീ മരുഭൂമിയുടെ
  മണമുള്ള വരികള്‍. ഈ കവിതകളില്‍ പലതും ശ്രദ്ധേയങ്ങളാകുന്നത് ആവിഷ്കാരത്തിന്റെ ലാളിത്യവും, നിറഞ്ഞുനില്‍ക്കുന്ന താത്ത്വീകതയുമാണെന്നെനിçതോന്നുന്നു. ”നല്ല കവിതകളെയല്ല, ഏറ്റവും നല്ല കവിതളെയാണ് തിരയുന്നത്’. എന്ന ടാഗോര്‍ വചനം പോലെ ബിന്ദുവില്‍ നിìം ഇനിയും ഏറ്റവും നല്ല കവിതകള്‍ ജനിക്കട്ടെ എന്ന് സാംസി കൊടുമണ്‍ ആശംസിച്ചു.

 ബാബു പാറയ്ക്കല്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, ബിന്ദു ടിജിയുടെ കവിതകളില്‍ വളരെ ലളിതമായ ഭാഷാ ശൈലിയാണുപയോഗിച്ചിരിക്കുന്നതെന്നും, എന്നാല്‍ ആധുനിക ഗദ്യ കവിതാ രീതി അവലംബിച്ചിരിക്കുുന്നതുകൊണ്ട് സാധാരണ വായനക്കാരന് പ്രഥമവായനയില്‍ കവിതയുടെ പ്രമേയം തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. സമൂഹ്യപ്രതിബദ്ധമായ വിഷയങ്ങളവതരിക്കുമ്പോള്‍ സാധാരണക്കാരന് മനസ്സിലാæന്നില്ലെങ്കില്‍ അതിന് വേണ്ട പ്രതികരണങ്ങള്‍ കിട്ടാതെപോæം. ബിന്ദുവിന് നല്ല അനുഭവജ്ഞാനവും, ഭാവനാശേഷിയും, ഒപ്പം ഭാഷാ ശൈലിയുമുണ്ടെന്ന് ഈ കവിതകള്‍ തെളിക്കുന്നു. ഇതിലെ പലകവിതളും പുത്തന്‍ വായനയുടെ അനുഭവും തരുന്നുണ്ട്. കൂടുതല്‍ എഴുതുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

 ഡോ. നന്ദæമാര്‍ രാസമാറ്റത്തിലെ രസമാറ്റം എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച പ്രബന്ധം കവിതയുടെ ആത്മാവിനെ തേടിയുള്ള യാത്രയായി അനുഭവപ്പെട്ടു. പല കവിതകളേയും അദ്ദേഹം ഉദ്ധരിച്ചു വിചാരണചെയ്യുകയുണ്ടായി. പ്രണയത്തിന്റെ അന്തരാത്മവാæന്ന ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുകയും അങ്ങണെ ഒരു പ്രേമഹര്‍ഷോന്മാദത്തില്‍ ഒരാമോദബിന്ദുവായി മാറുകയും ചെയ്യുന്ന രസമാറ്റമാണ് ഈ കവിതളില്‍ നാം കാണുന്നത്. മഴയും പുഴയും മറ്റു പ്രകൃതിസമ്പത്തുകളൊന്നും അêടെയും സ്വന്തമല്ലന്നും, അതു പൊതു സ്വത്താണന്നും കവി തന്മയത്തത്തോട് നമ്മോടുല്‍ഘോഷിക്കുന്നു. ബിന്ദുവിന്റെ കവിതകളുടെ പ്രത്യേകത പദ്യ ഗദ്യ സമ്മിശ്രിതമായ ആധുനിക മണിപ്രവാള ശൈലിയാണന്നുള്ളതാണ്.ലാളിത്യവും മിതത്വവും വ്യതിരക്തവുമായി നില്‍ക്കുന്നു. നര്‍മ്മബോധവും, സരളമായ ഭാഷയും, ഭാവനയും, രചനാ ചാതുര്യവും ഈ കവിതകളുടെ മുഖമുദ്രയായി മാറുന്നു. ചിന്തനിയമായ ദാര്‍ശനിക വിചാരധാര ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഉല്‍കൃഷ്ടമായ പ്രമേയങ്ങളും വിദഗ്ദ്ധ അവതരണശേഷിയും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായകമാണ്. പല വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കവിതകളില്‍ പല പലരസമാറ്റങ്ങളിലുടെ (നവ രസങ്ങള്‍) വായനക്കാരെ ത്രസിപ്പിക്കാനുള്ള കവിയുടെ കഴിവിനെ പ്രശംസിക്കാതിരിക്കാന്‍ കഴില്ല. (പൂര്‍ണ്ണ രൂപം ഇമലയാളി 9/12 കാണാം)

 വാക്കുകള്‍ക്കിടയില്‍ വര്‍ത്തമാനങ്ങള്‍ കൊടുക്കുന്ന ബിംബാത്മകമായ കവിതകളാണ് ബിന്ദുവിന്റെ മിക്ക കവിതകളും എന്ന് ജോസ് ചെരിപുറം അഭിപ്രായപ്പെട്ടു. ഉദാഹരണമായി ശിലകള്‍ എന്ന കവിത അദ്ദേഹം ചൂണ്ടിക്കാട്ടി. ശിലയുടെ വിവിധ ഉപയോഗങ്ങല്‍ കാവ്യാത്മകമായി അവതിപ്പിച്ച കവിത സാധാരണക്കാരന്റെ ആസ്വാദ്യതലങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരില്ല എന്നും, എന്നാല്‍ ചലകവിതകള്‍ ലളിതവും സുന്ദരവുമാണദ്ദേഹം കൂട്ടിച്ചര്‍ത്തു. തുടര്‍ന്നു സംസാരിച്ച വര്‍ഗീസ് ചുങ്കത്തില്‍ പറഞ്ഞു; ചിത്രകാരന് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് എഴുത്തുകാരി തന്നെ ഒരു കവിതയില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ ഒê വായനായില്‍ത്തന്നെ മനസ്സിലാæന്ന തരത്തിലല്ല ഇതിലെ കവിതകള്‍. എന്നാല്‍ പലവട്ടവായനയില്‍ അതില്‍ ശക്തമായ വികാരവിചാര അനുഭവ ധാരകള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നു മനസ്സിലാകും. ഈ കവിതകളിലെ പദപ്രയോഗങ്ങളും, ചില ശൈലികളും കാണുമ്പോള്‍ പലതും സ്വന്തം അനുഭവങ്ങളില്‍ നിന്നും കോറിയിട്ടതാണന്നു തോന്നിപ്പോയി. എഴുത്തുകാരിയുടെ കാര്യമായ ഭാവനാശക്തിയും ആഴത്തിലുള്ള ആശയങ്ങളും കവിതകളുടെ മുതല്‍ക്കൂട്ടായി മാറി.

 കവിതയിലെ ഭാഷ വളരെ ലളിതമാണ്. എന്നാല്‍ പരിമിതമാക്കിരിക്കുന്ന കാവ്യലോകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രമേയങ്ങള്‍ക്ക് ആഴവും പരപ്പും കുറവാണ്. പ്രേമ പാരവശ്യം പലകവിതകളിലും മുഴച്ചു നില്‍çì. വൃത്തവും താളവും പലകവിതകളിലും ഇല്ലാത്തത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്ന് രാജു തോമസ് അഭിപ്രായപ്പെടുകയും അദ്ദേഹത്തിനിഷ്ടപ്പെട്ട രണ്ടു കവിതകള്‍ ചൊല്ലുകയും ചെയ്തു. (അപ്പൂപ്പന്‍ താടി, കാത്തിരിപ്പ്)  ഡോ. എന്‍. പി. ഷീല ബിന്ദുവിന്റെ കവിതാസമാഹാരം വായിക്കാന്‍ കഴിയാത്തതിനാല്‍ കവിതയെപ്പറ്റി പൊതുവായി ചിലകാര്യങ്ങള്‍ പറഞ്ഞു. കവിത മര്‍ദിതമായ കരിമ്പില്‍ നിìം മധുരരസം പോലെ  ഒഴുകിവരണമെന്നാണ്. അതു മനസ്സില്‍ നിന്നും വരുന്നതാണ് അതിനു ലക്ഷ്യം രണ്ടാണന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കാവ്യാനന്ദവും ബ്രഹ്മാനന്ദവും ഇരട്ടകളാണ്. കവിത ബ്രഹ്മാനന്ദത്തോളം നമ്മെ എത്തിക്കുന്നു. ബിന്ദു ടിജിയുടെ ആദ്യ കവിതാ സമാഹാരവും നമുക്ക് അങ്ങനെ ഒരനുഭൂതി തരട്ടെയെന്നും, തുടര്‍ന്നും ധാരാളം നല്ലകവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്നും ആശംസിച്ചു. സാംസി കൊടുമണ്‍ എല്ലവര്‍ക്കും നന്ദി പറഞ്ഞു. വിചാരവേദിയില്‍ ഈ കവിതാ സമാഹാരം ചര്‍ച്ചചെയ്യാന്‍ അയച്ചു തന്നതിന് ബിന്ദുവിനേടുള്ള നന്ദിയും അറിയിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code