Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം: താമ്പാ ടസ്‌കേഴ്‌സിന് ഉജ്ജ്വലവിജയം   - മാത്യു തട്ടാമറ്റം

Picture

നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരി അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്‌സ് നെടിയകാലായില്‍ മാണി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ചിക്കാഗോ സെന്റ് മേരീസ് മൈതാനം സാക്ഷ്യം വഹിച്ചത്.

രണ്ടാം സ്ഥാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കുവൈറ്റ് കെ.കെ.ബി. ടീം കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് കരസ്ഥമാക്കി. നാലാം സ്ഥാനം ചിക്കാഗോ മംഗല്യ ജൂവല്ലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ് കോബ്‌സ് കരസ്ഥമാക്കി. ടൂര്‍ണമെന്റ് എം.വി.പി. യായി താമ്പാ ടസ്‌കേഴ്‌സിന്റെ ജയിന്‍ മൂലക്കാട്ട്, ബെസ്റ്റ് ഫ്രണ്ട് ആയി കുവൈറ്റ് കെ.കെ.ബി. യുടെ സമദ്, ബെസ്റ്റ് ബാക്കായി കാനഡ ഗ്ലാഡിയേറ്റേഴ്‌സിന്റെ ശരത്ത്, ബെസ്റ്റ് ടീം ആയി കാനഡ ഗ്ലാഡിയേറ്റേഴ്‌സിനെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത് മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ങൃ. ഉമി ഉശാമൃശമ ആണ്. തുടര്‍ന്നു നടന്ന ഓണാഘോഷവും പൊതുയോഗവും സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ബിന്‍സ് ചേത്തല ഉദ്ഘാടനം ചെയ്തു. നാട്ടില്‍ പോലും കാണാന്‍ കഴിയാത്ത വമ്പിച്ച ജനാവലി പങ്കെടുത്ത വടംവലി മത്സരവും ഓണാഘോഷവും ചെണ്ടമേളങ്ങളും ഒക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുവാന്‍ പര്യാപ്തമാണെന്ന് ബിന്‍സച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി സ്വാഗതവും, സെക്രട്ടറി ജോസ് മണക്കാട്ട് ആശംസയും, ട്രഷറര്‍ മാനി കരികുളം കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യല്‍ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.

ഈ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടി.വി., ഫാന്‍സി വീഡിയോ, സംഗമം പത്രം, കേരള എക്‌സ്പ്രസ്സ്, ജോയിച്ചന്‍ പുതുകുളം, ക്‌നാനായ വോയ്‌സ്, ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗ്ഗീസ്, റഫറിമാരായ ജോസ് ഇടിയാലി, നിണല്‍ മുണ്ടപ്ലാക്കല്‍, കമന്റേറ്റേഴ്‌സ് ആയ സജി പൂതൃക്കയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സ്വാദിഷ്ടമായ ഓണസദ്യയൊരക്കിയ മലബാര്‍ കാറ്ററിംഗ് തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.

കൂടാതെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ചിക്കാഗോയിലെയും നോര്‍ത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകര്‍ക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകര്‍ക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചര്‍ച്ചിനും, ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായ പേരന്റ് പെട്രോളിയത്തിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, ചിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകള്‍ക്കും, മേയര്‍ ഡാന്‍ ഡിമരിയയ്ക്കും, ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരോടും അതിനുമപ്പുറം ഇത് വന്‍ വിജയമാക്കിത്തീര്‍ത്ത സോഷ്യല്‍ ക്ലബ്ബിലെ എല്ലാ മെമ്പര്‍മാരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code