Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണാഘോഷം പ്രളയബാധിതര്‍ക്കുസമര്‍പ്പിച്ചു ഓം   - പ്രസാദ് പി

Picture

ലോസ് ആഞ്ചെലെസ് : അല്പം വൈകിയാഘോഷിച്ച ഓണം ശ്രീനാരായണ ഗുരു ജയന്തി, കേരളത്തിലെ പ്രളയബാധിതര്‍ക്കുസമര്‍പ്പിച്ചു ലോസ് ആഞ്ചെലെസ് മലയാളികള്‍ മാതൃകയായി. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീ (ഓം ) സാണ് ഈവര്‍ഷത്തെ ഓണം ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലെ വരുമാനം മുഴുവനും പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്തത്.

സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച നോര്‍വാക്കിലെ സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ നടത്തിയ ലളിതമായ ആഘോഷങ്ങളുടെ ചിലവുകളെല്ലാം തന്നെ വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഹിച്ചതോടെ പരിപാടിയില്‍നിന്നുലഭിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസത്തിനു നല്‍കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

രമ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം മുഖ്യാഥിതിയായ നിധിന്‍ഷായും, ട്രാന്‍സാഡിയ ഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.യു പട്ടേലും ചേര്‍ന്നു നിലവിളക്കുകൊളുത്തിത്തുടങ്ങിയ ആഘോഷങ്ങളില്‍ തിരുവാതിര, ഓണപ്പാട്ട്, ലളിതഗാനം, ഭരതനാട്യം, ഡാന്‍സ് തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. കേരളത്തിലെ പ്രളയ ദൃശ്യങ്ങളുടെ വീഡിയോ ഷോയ്ക്കുശേഷം കേരളത്തിന്റെ ആദ്ധ്യാത്മിക സാമൂഹിക രംഗങ്ങളില്‍ ശ്രീനാരായണ ഗുരുവിന്‌ടെയും ചട്ടമ്പി സ്വാമികളുടേയും സ്വാധീനത്തെ കുറിച്ച് ജി കെ നായര്‍ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സുമനസുകള്‍ക്കു ഓം പ്രസിഡണ്ട് രമ നായര്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, ജോ സെക്രട്ടറി ജയ് നായര്‍ എന്നിവര്‍ നന്ദി അറിയിച്ചു. പൂര്‍ണമായും ജൈവ വിഭവങ്ങള്‍ മാത്രമുപയോഗിച്ചു, ജിജു പുരുഷോത്തമനൊരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

മുഖ്യതിഥി നിധിന്‍ഷാ, സ്‌പോണ്‍സര്‍മാരായ ബി യു പട്ടേല്‍, റിയല്‍ എസ്‌റ്റേറ്റര്‍ മാത്യു തോമസ്, നമസ്‌തേ പ്ലാസ ഉടമ നന്ദ കിഷോര്‍ ചിട്ടിപ്പള്ളി, ഇന്‍ഡോ അമേരിക്കന്‍ കാറ്ററിങ് ഉടമ ജിജു പുരുഷോത്തമന്‍ എന്നിവരെ പൊന്നാടയണിയിച്ചാദരിച്ച പരിപാടിയില്‍ ഓണാഘോഷങ്ങള്‍ വിജയിപ്പിച്ച എല്ലാവര്‍ക്കും സുരേഷ് എഞ്ചൂര്‍ നന്ദി പ്രകാശിപ്പിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code