Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമ്മാ സഭയുടെ മികച്ച യുവജനസഖ്യത്തിനുള്ള അവാര്‍ഡ് അബുദാബി യുവജനസഖ്യത്തിന്

Picture

അബുദാബി: കേന്ദ്ര മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 2017 18 പ്രവര്‍ത്തന വര്‍ഷത്തെ കേരളത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാര്‍ത്തോമ്മാ യുവജന സഖ്യം തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചായായ ഏഴാം തവണയാണ് അബുദാബി യുവജനസഖ്യത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

പ്രവര്‍ത്തവര്‍ഷത്തെ യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് റവ . ബാബു പി .കുലത്താക്കല്‍ , വൈസ് പ്രസിഡന്റ് റവ. ബിജു സി.പി, സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിന്‍ ജോര്‍ജ് തെക്കേമല , ട്രസ്റ്റി സാംസണ്‍ മത്തായി , ലേഡി സെക്രട്ടറി. പ്രിന്‍സി ബോബന്‍ , ജോയിന്റ് സെക്രട്ടറി. ജിതിന്‍ ജോയ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി .

അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററില്‍, നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേന്ദ്ര യുവജന സഖ്യം പ്രസിഡന്റ് ഡോ : തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പായില്‍ നിന്നും സഖ്യാംഗങ്ങള്‍ ട്രോഫി ഏറ്റുവാങ്ങി .

റിപ്പോര്‍ട്ട് : അനില്‍ സി ഇടിക്കുള

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code