Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒക്കലഹോമ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സമ്മര്‍ റിട്രീറ്റ് 24 മുതല്‍   - പി.പി. ചെറിയാന്‍

Picture

ഒക്കലഹോമ: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ സമ്മര്‍ റിട്രീറ്റ് 2018 ഓഗസ്റ്റ് 24 മുതല്‍ നടത്തുന്നു. റിട്രീറ്റിനോടനുബന്ധിച്ചുള്ള ധ്യാനയോഗങ്ങളില്‍ സുപ്രസിദ്ധ വേദ പണ്ഡിതനും സുവിശേഷ പ്രസംഗികനുമായ വെരി. റവ. പൗലോസ് പറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തും.

ഓഗസ്റ്റ് 24, 25 വെള്ളി, ശനി സീസണില്‍ ചര്‍ച്ചില്‍ നടന്ന യോഗങ്ങള്‍ വൈകിട്ട് 6.00 ന് ആരംഭിക്കും. ഓഗസ്റ്റ് 26 ഞായര്‍ രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രത്യേക ധ്യാനയോഗവും ഉണ്ടായിരിക്കുമെന്ന് റവ. ഫാ. ബിനു.പി. തോമസ് (വികാരി) അറിയിച്ചു.

ഏവരേയും ധ്യാന യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 4053598355, ഷിബു ജേക്കബ് (സെക്രട്ടറി) 4055143738, ജോവിന്‍ ജോസ് (ട്രസ്റ്റി) 4054641710



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code