അറ്റ്ലാന്റാ: അറ്റ്ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വര്‍ഷിക കണ്വന്ഷന് ആഗസ്റ്റ് 24 മുതല്‍ 26 വരെ എസി ഓജി ചര്‍ച്ച്, 395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോര്ന്സ്വില്, ജോര്‍ജിയ 30046 വച്ച് നടക്കുമെന്ന് സീനിയര്‍ പാസ്റ്റര്‍ സി. വി. ആന്‍ഡ്രൂസ് അറിയിച്ചു. പാസ്റ്റര്‍ ബെന്‍സണ്‍ മത്തായി, ചര്‍ച്ച് ഓഫ് ഗോഡ് സെന്ററല്‍ റീജിയന് ഓവര്‍സീയര്‍, ഇന്ത്യ മുഖ്യ സന്ദേശം നല്‍കും.
മലയാളത്തിലും ഇംഗ്ലീഷിലും ഗാനശുശ്രൂഷകള്‍ ഉണ്ടായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9.30 വരെയും, ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ 10 വരെയും ബൈബിള്‍ ക്ലാസും ഉണ്ടായിരിക്കും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് ചാക്കോ അറിയിച്ചു. വിവരങ്ങള്‍ക്ക്: 678.472.4224.
Comments