അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് ഓണത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി പ്രസിഡണ്ട് ശ്രീ റോഷിന് മാമ്മന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാ കമ്മിറ്റി അംഗങ്ങളും ഒറ്റക്കെട്ടായി ഈ തീരുമാനത്തിന് അനുകൂലിക്കുകയും കേരളത്തിലെ തങ്ങളുടെ ബന്ധുമിത്രാദികള്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ഒരു കൈത്താങ്ങായി നില്ക്കാന് അസോസിയേഷന് ഒറ്റക്കെട്ടായി തീരുമാനിച്ചു.
മഴക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷന് സ്റ്റാറ്റന്‍ ഐലന്‍ഡ് ഒരു ഫണ്ട് റൈസ് ചെയ്യാന്‍ ഇതോടൊപ്പം തീരുമാനിച്ചു. ഇങ്ങനെ സമാഹരിക്കുന്ന തുക കേരളത്തില്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിക്കാനും അസോസിയേഷന്റെ കമ്മിറ്റി തീരുമാനിച്ചു. മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഈ ഉദ്യമത്തില്‍ ഭാഗഭാക്കാവാന്‍ എല്ലാ മലയാളികളോടും അസോസിയേഷന് സെക്രട്ടറി ശ്രീ ജോസ് വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
Comments