Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിനായി ലോകത്തിന്റെ പിന്തുണയും സഹായവും തേടി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Picture

വത്തിക്കാന്‍ സിറ്റി: കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കേരളത്തിന് പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്‍്‌റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് കേരളത്തിനൊപ്പമാണെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കിയത്.

കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പിന്തുണയും, സഹായവും കേരളത്തിനായി നല്‍കണമെന്ന് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം മരിച്ചവര്‍ക്കും വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. കാര്‍ഷിക വിളകളും നഷ്ടപ്പെട്ടു. അതിനാല്‍ അവിടുത്തെ സഹോദരിസഹോദരന്മാര്‍ക്കുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകരുതെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

സെന്‍്‌റ് പീറ്റേഴ്‌സ് സ്്വകയറില്‍ ഒത്തുകൂടിയിട്ടുള്ള എല്ലാവരോടും കേരളത്തിന് വേണ്ടി ഒരു നിമിഷം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കാനും മാര്‍പ്പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code